പാരിസ് ഒളിംപിക്‌സ്: ഫൈനലില്‍ എത്തിയത് അഭിമാനമെന്ന് യുവ ഷൂട്ടര്‍ റമിത ജിന്‍ഡാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട്

By Web Team  |  First Published Jul 29, 2024, 4:59 PM IST

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിന്‍റെ ഫൈനലില്‍ റമിത ജിന്‍ഡാല്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തിരുന്നു


പാരിസ്: പാരിസ് ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഫൈനലില്‍ എത്താന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ റമിത ജിന്‍ഡാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. ഒളിംപിക്‌സില്‍ വാശിയേറിയ പോരാട്ടത്തില്‍ ഭാഗമായതില്‍ സന്തോഷം. ലോസ് ആഞ്ചലസ് ഒളിംപിക്‌സാണ് അടുത്ത ലക്ഷ്യം, അതിനായുള്ള പരിശീലനം ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും റമിത ഏഷ്യാനെറ്റ് ന്യൂസിനോട് കൂട്ടിച്ചേര്‍ത്തു.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിന്‍റെ ഫൈനലില്‍ റമിത ജിന്‍ഡാല്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തിരുന്നു. 145.3 പോയിന്‍റാണ് റമിത നേടിയത്. 251.8 പോയിന്‍റോടെ ദക്ഷിണ കൊറിയന്‍ താരം ബാന്‍ വാശിയേറിയ റൗണ്ടുകള്‍ക്കൊടുവില്‍ സ്വര്‍ണം നേടി. ചൈനീസ് താരം (251.8) വെള്ളിയും, സ്വിറ്റ്‌സര്‍ലന്‍ഡ് താരം (230.3) വെങ്കലവും സ്വന്തമാക്കി. നേരത്തെ യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്തെത്തിയാണ് റമിത ഫൈനലിന് യോഗ്യത നേടിയത്. 

Latest Videos

undefined

ഇന്ത്യന്‍ ഷൂട്ടിംഗിലെ ഭാവിവാഗ്‌ദാനങ്ങളിലൊന്നാണ് 20 വയസ് മാത്രമുള്ള കോളേജ് വിദ്യാര്‍ഥിയായ റമിത ജിന്‍ഡാല്‍. 2022ലെ കെയ്‌റോ ലോക ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫില്‍ ജൂനിയര്‍ ഇനത്തിലും 10 മീറ്റര്‍ എയര്‍ റൈഫിള്‍ ജൂനിയര്‍ ടീം ഇനത്തിലും സ്വര്‍ണം നേടിയിരുന്നു. 2023ലെ ബാകു ലോക ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും സ്വര്‍ണം ഉയര്‍ത്തി. 

2022ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡലും വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെങ്കലവും നേടിയ താരം കൂടിയാണ് റമിത ജിന്‍ഡാല്‍. ഐഎസ്എസ്എഫ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ സ്വര്‍ണവും വെള്ളിയും റമിതയുടെ പേരിനൊപ്പമുണ്ട്. 

Read more: ഷൂട്ടിംഗില്‍ ഹൃദയഭേദകം; ഐതിഹാസിക പോരാട്ടം കാഴ്‌ചവെച്ച് അര്‍ജുന്‍ ബബുതയ്ക്ക് മടക്കം, നാലാം സ്ഥാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!