വ്യക്തിഗത ഇനത്തില്‍ അങ്കിത ഭഗത് പതിനൊന്നാമതും ഭജന്‍ കൗര്‍ 22-ാമതും , ദീപിക കുമാരി 23-ാമതുമാണ് ഫിനിഷ് ചെയ്തത്.
പാരീസ്: പാരീസ് ഒളിംപിക്സിൽ ഇന്ത്യക്ക് പ്രതീക്ഷാ നിർഭരമായ തുടക്കം. അമ്പെയ്ത്തില്‍ ഇന്ത്യൻ വനിതാ ടീം നേരിട്ട് ക്വാർട്ടർ ഫൈനലിൽ കടന്നു. റാങ്കിംഗ് റൗണ്ടില്‍1,983 പോയിന്‍റ് നേടി നാലാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ക്വാര്‍ട്ടർ പ്രവേശനം. കൊറിയയും ചൈനയും മെക്സിക്കോയും ഇന്ത്യക്കൊപ്പം ക്വാർട്ടറിലെത്തിയിട്ടുണ്ട്. റാങ്കിംഗ് റൗണ്ടില്‍ ഒളിംപിക് റെക്കോര്‍ഡോടെ 2046 പോയന്‍റുമായാണ് കൊറിയ ഒന്നാം സ്ഥാനത്തെത്തിയത്. ചൈന 1996 പോയന്‍റും മെക്സിക്കോ 1986 പോയന്‍റും നേടി.
വ്യക്തിഗത ഇനത്തില്‍ അങ്കിത ഭഗത് പതിനൊന്നാമതും ഭജന്‍ കൗര്‍ 22-ാമതും , ദീപിക കുമാരി 23-ാമതുമാണ് ഫിനിഷ് ചെയ്തത്. റാങ്കിംഗ് റൗണ്ടില്‍ അങ്കിത മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ദീപിക കുമാരിക്കും ഭജന്‍ കൗറിനും താളം കണ്ടെത്താനായില്ല. വ്യക്തിഗത റൗണ്ടില്‍ 694 പോയന്‍റ് നേടിയ ലിം സി ഹൈയോണ്‍ ലോക റെക്കോര്‍ഡോടെ ഒന്നാം സ്ഥാനത്തെത്തി.
undefined
നീരജ് മുതൽ നിഖാത് വരെ, പാരീസിൽ മെഡല്‍ സാധ്യതയുള്ള 10 ഇന്ത്യൻ താരങ്ങൾ
2019ല്‍ കൊറിയന്‍ സഹതാരം ചെയോങ് കാങ് 692 പോയന്‍റ് നേടിയതിന്‍റെ റെക്കോര്‍ഡാണ് ലിം സി ഹൈയോണ്‍ തകര്‍ത്തത്. തുടര്‍ച്ചയായി നാലു ബുള്‍സ് ഐ അമ്പെയ്ത്തുകളുമായി തുടക്കത്തിലെ ലിം സി ഹൈയോണ്‍ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടി. ഇന്ത്യക്കായി ആദ്യം തന്നെ ബുള്‍സ് ഐയില്‍ അമ്പെയ്ത് 10 പോയന്‍റ് നേടിയ അങ്കിതക്ക് പിന്നീട് ആ മികവ് നിലനിര്‍ത്താനായില്ല. ഈ മാസം 28 മുതല്‍ ഓഗസ്റ്റ് നാലു വരെയാണ് അമ്പെയ്ത്തിലെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക.
പ്രധാന ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ അമ്പ് ഇതുവരെ മെഡലിൽ കൊണ്ടിട്ടില്ല. ഇത്തവണ ഉന്നം തെറ്റില്ലെന്ന് ഉറപ്പിച്ചാണ് ഇന്ത്യൻ സംഘം പാരീസിലെത്തിയത്.റാങ്കിംഗ് പോരാട്ടങ്ങളില്‍ പങ്കെടുത്ത 128 കളിക്കാരും 72 അമ്പുകള്‍ വീതം ലക്ഷ്യത്തിലേക്ക് പായിച്ചു. ഇതിലെ അവസാന സ്കോര്‍ കണക്കുകൂട്ടിയാണ് പ്രധാന റൗണ്ടിലെ കളിക്കാരുടെ സീഡിംഗ് തീരുമാനിച്ചത്.