കൃത്യമായി പറഞ്ഞാല്‍ 15,705 കിലോമീറ്റര്‍. കേരളത്തിന് പാരീസുമായുള്ള സമയവ്യത്യാസം മൂന്നര മണിക്കൂര്‍.
പാരീസ്: പാരീസില്‍ നിന്ന് കേരളത്തിലേക്കുള്ള ദൂരത്തേക്കാള്‍ അകലെയാണ് ഒളിംപിക്‌സിലെ ഒരു മത്സരവേദി. സര്‍ഫിംഗ് മത്സരങ്ങള്‍ക്കായ തെരഞ്ഞെടുത്ത സ്ഥലം ഏറെ പ്രത്യേകതയുള്ളതാണ്. കേരളത്തില്‍ നിന്ന് പാരീസിലേക്കുള്ള ദൂരം 7980 കിലോമീറ്റര്‍. ഒളിംപിക്‌സ് വില്ലേജില്‍ നിന്ന് സര്‍ഫിംഗ് മത്സര വേദിയായ താഹിതിയിലേക്കുള്ള ദൂരം ഇതിന്റെ ഇരട്ടി. കൃത്യമായി പറഞ്ഞാല്‍ 15,705 കിലോമീറ്റര്‍. കേരളത്തിന് പാരീസുമായുള്ള സമയവ്യത്യാസം മൂന്നര മണിക്കൂര്‍. ഇത് താഹിതിയിലേക്കാവുമ്പോള്‍ 12 മണിക്കൂറായി മാറും. ഫ്രാന്‍സില്‍ സൂര്യന്‍ അസ്തമിക്കുമ്പോഴാണ് താഹിതിയില്‍ സൂര്യനുദിക്കുക.
എന്നിട്ടും ഒളിംപിക്‌സ് സംഘാടകര്‍ എന്തുകൊണ്ട് താഹിതിയെ സര്‍ഫിംഗ് മത്സരവേദിയായി തെരഞ്ഞെടുത്തു? ഈ കൂറ്റന്‍ തിരമാലകളാണ് ഉത്തരം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തിരമാലകളുളള കടലോരം താഹിതിക്ക് സ്വന്തം. സര്‍ഫിംഗിന് ഇതിനേക്കാള്‍ മികച്ചൊരു മത്സരവേദി ഫ്രാന്‍സില്‍ മാത്രമല്ല, ലോകത്തുതന്നെ കണ്ടെത്തുക പ്രയാസം. സര്‍ഫിങ്ങിന്റെ ജന്മനാടെന്ന വിശഷണവും താഹിതിക്കുണ്ട്. സര്‍ഫിങ്ങ് മത്സരങ്ങള്‍ക്കായി റിയൂണിയന്‍ ദ്വീപ് പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും സ്രാവുകളെ ഭയന്ന് ഒഴിവാക്കി.
undefined
വീണ്ടും മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് ഷൂട്ടിംഗ് റേഞ്ചിലേക്ക്! മൂന്നാംദിനം പ്രധാന മത്സരങ്ങള്‍
ഇതിന് മുന്‍പ് 1956ലെ മെല്‍ബണ്‍ ഒളിംപിക്‌സിലാണ് പ്രധാനവേദികളില്‍ നിന്ന് ഇത്രദൂരെ മത്സരം സംഘടിപ്പിച്ചത്. ഓസ്‌ട്രേലിയയില്‍ കുതിരാഭ്യാസങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍, സ്വീഡനിലെ സ്റ്റോക്ക് ഹോമിലായിരുന്നു അക്കൊലത്തെ അശ്വാഭ്യാസ മത്സരങ്ങള്‍ നടത്തിയത്. പാരീസിലെത്തിയ താരങ്ങളെല്ലാം ഗെയിംസ് വില്ലേജില്‍ താമസിക്കുമ്പോള്‍ സര്‍ഫിംഗ് താരങ്ങള്‍ക്ക് ആഡംബര നൗക. മത്സരത്തിനൊപ്പം തന്നെ ഉല്ലാസയാത്രയും.