ഒരാഴ്ച നീണ്ടുനിന്ന പരിശീലനം കഴിഞ്ഞ ടീം ശ്രീനഗറിലേക്ക് പുറപ്പെട്ടു.
കൊച്ചി: ജമ്മു കാശ്മീരില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പുരുഷ വിഭാഗം അണ്ടര്‍ 17 വോളിബോള്‍ ടീമിനെ പേരാമംഗലം എസ്ഡി വിഎച്ച്എസ്എസ് സ്‌കൂളിലെ ബി അല്‍സാബിത്ത് നയിക്കും. വരാപ്പുഴ ഗ്രാമ പഞ്ചായത്ത് പപ്പന്‍ മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരാഴ്ച നീണ്ടുനിന്ന പരിശീലനം കഴിഞ്ഞ് ടീം ഇന്നലെ ശ്രീനഗറിലേക്ക് പുറപ്പെട്ടു. യാത്രയയപ്പ് യോഗത്തില്‍ വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ടീമുകള്‍ക്ക് ആശംസകള്‍ അറിയിച്ചു. ചടങ്ങില്‍ വരാപ്പുഴ പപ്പന്‍ മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് അക്കാദമി ഭാരവാഹികള്‍ സന്നിഹിതരായി. ടീമിന്റെ പരിശീലകന്‍ രാഗേഷ് മാനേജര്‍ ഷാരോണ്‍ പോള്‍ എന്നിവരാണ് ടീമിന് ഒപ്പമുള്ളത്.
വയലാര്‍ അവാര്‍ഡ് സമര്‍പ്പണം ഇന്ന്
undefined
തിരുവനന്തപുരം: 47-ാം വയലാര്‍ സാഹിത്യ പുരസ്‌കാരദാനം ഇന്ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗാന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. വയലാര്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അവാര്‍ഡിന് അര്‍ഹമായ ജീവിതം ഒരു പെന്‍ഡുലം എന്ന കൃതിയുടെ ഗ്രന്ഥകാരനായ ശ്രീകുമാരന്‍ തമ്പിക്ക് അവാര്‍ഡ് നല്‍കും. ചടങ്ങിനോട് അനുബന്ധിച്ച് പ്രമുഖ പിന്നണി ഗായകര്‍ അടക്കം 13 പേര്‍ പങ്കെടുക്കുന്ന വയലാര്‍ ഗാനസന്ധ്യയും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ശബരിമല ഗതാഗതസൗകര്യം വിലയിരുത്താന്‍ യോഗം ഇന്ന്
ശബരിമല: ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ന് രാവിലെ 11ന് പമ്പയില്‍ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സുരക്ഷിത ഗതാഗതവും പാര്‍ക്കിംഗ് സംവിധാനവും തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. പമ്പ ദേവസ്വം ബോര്‍ഡ് സാകേതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ പത്തനംതിട്ട, കോട്ടയം ജില്ലയിലെ ബന്ധപ്പെട്ട ജനപ്രതിനിധികള്‍, ഗതാഗത സെക്രട്ടറി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ആര്‍ടിസി, റോഡ് സേഫ്റ്റി അതോറിറ്റിഎന്നിവയിലെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.