വീണ്ടും മെഡലിനരികെ മനു ഭാകര്‍! 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്ഡ് ഇനത്തില്‍ നാളെ വെങ്കലപ്പോര്

By Web Team  |  First Published Jul 29, 2024, 2:06 PM IST

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനില്‍ രമിത ജിന്‍ഡാളിന് മുന്നേറാന്‍ സാധിച്ചില്ല. ഏഴാം സ്ഥാനത്താണ് താരം മത്സരം അവസാനിപ്പിച്ചത്.


പാരീസ്: ഇന്ത്യന്‍ ഷൂട്ടര്‍ മനു ഭാകര്‍ മറ്റൊരു മെഡലിനരികെ. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ മനു മിക്‌സ്ഡ് ഇനത്തിലും വെങ്കല മെഡല്‍ പോരിന് യോഗ്യത നേടി. സരബ്‌ജോത് സിംഗുമായി ചേര്‍ന്നാണ് മനു മത്സരത്തിനിറങ്ങിയത്. 580 പോയിന്റാണ് ഇരുവരും സ്വന്തമാക്കിയത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇരുവര്‍ക്കും സ്വര്‍ണ മെഡലിനുള്ള പോരാട്ടം നഷ്ടമായത്. ഒന്നാം സ്ഥാനത്തുള്ള ടര്‍ക്കിഷ് സംഘത്തിന് 582 പോയിന്റാണുള്ളത്. 581 പോയിന്റുള്ള സെര്‍ബിയന്‍ ടീം രണ്ടാം സ്ഥാനത്താണ്. നാളെ നടക്കുന്ന ഫൈനലില്‍ ദക്ഷിണ കൊറിയയോടാണ് ഇന്ത്യ മത്സരിക്കുക. ഈ ഇനത്തില്‍ കളിച്ച ഇന്ത്യയുടെ തന്നെ റിതം സാങ്‌വാന്‍ - അര്‍ജുന്‍ സിംഗ് ചീമ എന്നിവര്‍ക്ക് പത്താം സ്ഥാനത്താണ് അവസാനിപ്പിക്കാന്‍ സാധിച്ചത്.

അതേസമയം, വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനില്‍ രമിത ജിന്‍ഡാളിന് മുന്നേറാന്‍ സാധിച്ചില്ല. ഏഴാം സ്ഥാനത്താണ് താരം മത്സരം അവസാനിപ്പിച്ചത്. 145.3 പോയിന്റാണ് താരത്തിന് ലഭിച്ചത്. അതേസമയം, വനിതാ ബാഡ്മിന്റണ്‍ ഡബിള്‍സ് ഗ്രൂപ്പ് ഘട്ടത്തില്‍ അശ്വിനി പൊന്നപ്പ - തനിഷ ക്രാസ്റ്റോ സഖ്യം തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിട്ടു. ഇന്ന് ജപ്പാന്‍ സഖ്യത്തോടാണ് ഇന്ത്യ തോറ്റത്. ഇതോടെ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാമെന്ന് മോഹങ്ങള്‍ അവാനിച്ചു. ഗ്രൂപ്പില്‍ മൂന്നാമതാണ് ഇന്ത്യന്‍ സഖ്യം.

Latest Videos

undefined

ഇന്ത്യന്‍ ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ഡക്ക്! രോഹിത് നയിക്കുന്ന പട്ടികയില്‍ സഞ്ജുവും

അതേസമയം, ഇന്ത്യ ഇന്ന് ഹോക്കിയില്‍ കരുത്തരായ അര്‍ജന്റീനയെ നേരിടും, വൈകീട്ട് 4.15നാണ് മത്സരം. അടുത്ത ഘട്ടത്തിലേക്ക് കുതിക്കാന്‍ വിജയം അനിവാര്യം, ന്യൂസിലന്‍ഡിനെതിരായ വിജയവുമായാണ് ഇന്ത്യയുടെ വരവ്. തകര്‍പ്പന്‍ ഫോമില്‍ ഗോള്‍ വലയ്ക്കു മുന്നില്‍ പി ആര്‍ ശ്രീജേഷുണ്ട്.

click me!