ഗെയിമിനെ കുറിച്ച് വലിയ ധാരണ പലര്‍ക്കും വന്നില്ലെങ്കിലും ഫുട്ബോള്‍ താരങ്ങളില്‍ മിക്കവരും പാഡിലിന്റെ ആരാധകരാണ്. ബാഴ്സലോണയില്‍ ഉണ്ടായിരുന്ന കാലത്ത് അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി ഗെയിമിന്റെ ഭാഗമായിരുന്നു.
ലിസ്ബണ്‍: ഫുട്ബോള്‍ കരിയറിന്റെ അന്തിമഘട്ടത്തിലാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പോര്‍ട്ടിംഗിലേയും മാഞ്ചസ്റ്ററിലേയും റയലിലേയും യുവന്റസിലേയും തിളക്കമാര്‍ന്ന അധ്യായങ്ങള്‍ക്കള്‍ക്ക് ശേഷം സൗദി പ്രോ ലീഗാണ് റൊണാള്‍ഡോയുടെ ഇപ്പോഴത്തെ തട്ടകം. മുപ്പത്തിയെട്ടാം വയസിലും റൊണാള്‍ഡോയുടെ പോരാട്ട വീര്യത്തിന് ഒട്ടു കുറവില്ല. ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് റൊണാള്‍ഡോ വാഴ്ത്തപ്പെടുന്നത്. ഫുട്ബോളിനപ്പുറം മറ്റൊരു കായികമേഖലയിലേക്ക് കൂടി ചുവട് വയ്ക്കാനിറങ്ങുകയാണ് റൊണാള്‍ഡോ.
അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന പാഡില്‍ ടെന്നിസ് എന്ന ഗെയിമിനോടാണ റൊണാള്‍ഡോ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ടെന്നിസിനോട് സാദൃശ്യമുള്ള മത്സര ഇനമാണ് പാഡില്‍. ജന്മനാടായ പോര്‍ച്ചുഗലില്‍ ഒരു പാഡില്‍ കോംപ്ലസ് നടത്താനുള്ള ലൈസന്‍സ് റൊണാള്‍ഡോ സ്വന്തമാക്കി. സിറ്റി ഓഫ് പാഡില്‍ എന്ന് പേരിട്ടിരിക്കുന്ന പഡെല്‍ കോംപ്ലക്സ് 5 ദശലക്ഷം യൂറോ നല്‍കിയാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. സ്വപ്നതുല്യമായ നിമിഷമെന്ന് പോര്‍ച്ചുഗീസ് പാഡില്‍ ഫെഡറേഷന്‍ ഇതിനെ വിശേഷിപ്പിച്ചത്. പോര്‍ച്ചുഗലിന് ഫുട്ബോള്‍ ലോകത്ത് തിളക്കമാര്‍ന്ന സ്ഥാനം നല്‍കിയ റൊണാള്‍ഡോയുടെ വരവ് പാഡില്‍ ഗുണകരമാകുമെന്നാണ് ഫെഡററേഷന്റെ പ്രതീക്ഷ.
undefined
ഗെയിമിനെ കുറിച്ച് വലിയ ധാരണ പലര്‍ക്കും വന്നില്ലെങ്കിലും ഫുട്ബോള്‍ താരങ്ങളില്‍ മിക്കവരും പാഡിലിന്റെ ആരാധകരാണ്. ബാഴ്സലോണയില്‍ ഉണ്ടായിരുന്ന കാലത്ത് അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി ഗെയിമിന്റെ ഭാഗമായിരുന്നു. ക്രിസ്റ്റിയാനോ, നെയ്മര്‍ എന്നിവരും താല്‍പര്യം കാണിക്കാറുണ്ട്. ലിവര്‍പൂള്‍ താരങ്ങളായ മുഹമ്മദ് സലാ, തിയാഗോ സില്‍വ, കോച്ച് യൂര്‍ഗന്‍ ക്ലോപ്പ് എന്നിവര്‍ കഴിഞ്ഞ ദുബായ് സന്ദര്‍ശനത്തില്‍ പാഡില്‍ കളിച്ചിരുന്നു. പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. രണ്ട് ദിവസം മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു പാഡില്‍ കളിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.