അന്താരാഷ്ട്ര കായിക ഉച്ചകോടി: സംരംഭകര്‍ക്കായി ബയര്‍-സെല്ലര്‍ മീറ്റും, രജിസ്റ്റര്‍ ചെയ്യാം

By Web Team  |  First Published Jan 4, 2024, 12:48 AM IST

ഇന്ത്യയിലെ ഏറ്റവും വലിയ കായിക ഉച്ചകോടിയായ ഐഎസ്എസ്‌കെ 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആണ് നടക്കുന്നത്.


തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പ് 23 മുതല്‍ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കായിക, ആരോഗ്യ രംഗങ്ങളിലെ സംരംഭകര്‍ക്കായി ബയര്‍-സെല്ലര്‍ മീറ്റും. സ്പോര്‍ട്സ്, ഹെല്‍ത്ത്, വെല്‍നസ്, സ്പോര്‍ട്സ് ഇന്‍ഫ്ര, ട്രെയ്നിങ്, റീട്ടെയില്‍ മേഖലകളില്‍ നിന്നുള്ള സംരംഭകര്‍ക്കും ഉല്‍പ്പാദകര്‍ക്കും സേവനദാതാക്കള്‍ക്കും ഈ മീറ്റില്‍ പങ്കെടുക്കാം. ഇതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. 

ഇത് കായിക മേഖലയിലെ ഏറ്റവും വലിയ ബയര്‍-സെല്ലര്‍ മീറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ-സ്പോര്‍ട്സ് ആണ് മീറ്റിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ഇ-സ്പോര്‍ട്സ്, വെര്‍ച്വല്‍ സ്പോര്‍ട്സ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. ബയര്‍-സെല്ലര്‍ മീറ്റില്‍ പങ്കെടുക്കുന്നതിന് ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് സമ്മിറ്റ് കേരള 2024 (ഐഎസ്എസ്‌കെ) വെബ്സൈറ്റായ www.issk.in മുഖേന രജിസ്റ്റര്‍ ചെയ്യാം. 

Latest Videos

undefined

സ്പോര്‍ട്സ് ഗുഡ്സ്, സര്‍വീസസ് എക്സിബിഷനും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. എക്സിബിഷനില്‍ സ്റ്റാളുകള്‍ ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ഉച്ചകോടിയായ ഐഎസ്എസ്‌കെ 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആണ് നടക്കുന്നത്.

പത്തുമണിക്ക് ഹോസ്റ്റലില്‍ കയറണമെന്ന് ഉത്തരവ്; കുസാറ്റില്‍ എസ്.എഫ്.ഐ, കെ.എസ്.യു പ്രതിഷേധം 
 

click me!