പാരീസ് ഒളിംപിക്‌സ്: മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഷൂട്ടിംഗ് റേഞ്ചില്‍; എയര്‍ റൈഫിള്‍ മത്സരത്തെ കുറിച്ചറിയാം

By Web Team  |  First Published Jul 27, 2024, 9:46 AM IST

ബാഡ്മിന്റണിലും ബോക്‌സിങ്ങിലും പുരുഷ ഹോക്കിയിലും ഇന്ത്യയ്ക്ക് മത്സരമുണ്ട്. ഷൂട്ടിങ്ങ് ഇന്ത്യയ്ക്ക് പ്രിയപ്പെട്ടതാണ്.


പാരീസ്: 2024 പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ എല്ലാ പ്രതീക്ഷകളും ഷൂട്ടിങ് റേഞ്ചിലേക്കാണ്. ഷൂട്ടര്‍മാര്‍ മിന്നും പ്രകടനം നടത്തിയാല്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ദിനം കൂടിയാകുമിത്. ബാഡ്മിന്റണിലും ബോക്‌സിങ്ങിലും പുരുഷ ഹോക്കിയിലും ഇന്ത്യയ്ക്ക് മത്സരമുണ്ട്. ഷൂട്ടിങ്ങ് ഇന്ത്യയ്ക്ക് പ്രിയപ്പെട്ടതാണ്. അതില്‍ തന്നെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഏറെ പ്രിയപ്പെട്ടത്. കാരണം 2008 ബീജിങ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്രയിലൂടെ ഇന്ത്യ ആദ്യമായി സുവര്‍ണമണിയുന്നത് എയര്‍ റൈഫിളിലാണ്. 

എങ്ങനെയാണ് എയര്‍ റൈഫിള്‍ മത്സരം നോക്കാം. പത്ത് മീറ്റര്‍ മിക്‌സ്ഡ് എയര്‍ റൈഫിളിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഉന്നം തെറ്റാതെ സ്വര്‍ണം നേടിനിറങ്ങുന്നത് രണ്ട് ടീമുകളായി നാലുപേര്‍. മത്സരത്തിന് 20 മിനിറ്റ് നേരത്തെ താരങ്ങളെത്തണം. മത്സരത്തിന് തയാറാവാന്‍ പത്ത് മിനിറ്റ്. മത്സര സഹാചര്യവുമായി പൊരുത്തപ്പെടാന്‍ പത്ത് മിനിറ്റ്. അതായത് ടാര്‍ഗറ്റ് മനസിലാക്കാന്‍ പത്ത് മിനിറ്റ്. പിന്നെ മനസും ശരീരവും ഏകാഗ്രമായി നിര്‍ത്തി മത്സരത്തിനൊരുങ്ങാം.

Latest Videos

undefined

പാരീസ് ഒളിംപിക്‌സിന് തിരി കൊളുത്തിയതാര്? അവസാന നിമിഷം വരെ സസ്‌പെന്‍സ്

രണ്ട് ഘട്ടങ്ങളിലായാണ് മത്സരം. ആദ്യം യോഗ്യതാ മത്സരം. പിന്നെ ഫൈനല്‍ യോഗ്യതാ മത്സരത്തില്‍ ഒരു ടീമെടുക്കേണ്ടത് 60 ഷോട്ട്. ഒരോരുത്തരും 30 ഷോട്ട് വീതം. മുപ്പത് മിനിറ്റിനകം പൂര്‍ത്തിയാക്കണം. എറ്റവും മികച്ച ലക്ഷ്യത്തിന് ആറ് പോയിന്റ്. പിന്നെ 3-3-1 എന്നിങ്ങനെ പോയിന്റ് കുറഞ്ഞ് വരും. രണ്ടുപേരുടേതും പോയിന്റ് കൂട്ടി റാങ്കിങ്. ആദ്യ നാലിലെത്തുന്നവര്‍ ഫൈനല്‍ റൗണ്ടലേക്ക്. പാര്‍ട്ട് വണ്‍ ഫൈനലില്‍ യോഗ്യതാ റൗണ്ടില്‍ മൂന്നും നാലും സ്ഥാനത്തെത്തിയവര്‍ വെങ്കല മെഡലിനായി മത്സരിക്കും.

പാര്‍ട്ട് ടുവാണ് സ്വര്‍ണമെഡലിനുള്ള മത്സരം. ആദ്യ രണ്ട് സ്ഥാനക്കാരാണ് ഇതില്‍ മത്സരിക്കുക. ഫൈനലില്‍ ഒരു ടീമിലെ രണ്ടുപേര്‍ക്കുമായി 24 ഷോട്ടുകള്‍. ഏറ്റവും മികച്ച ഷോട്ടിന് , അതായത് മികച്ച കൃത്യതയ്ക്ക് രണ്ട് പോയിന്റ്.ആദ്യം പതിനാറ് പോയിന്റ് കിട്ടുന്നവര്‍ വിജയി.

click me!