പാരീസ് ഒളിംപിക്‌സ്: ക്വാര്‍ട്ടര്‍ ഫൈനലിനരികെ ഇന്ത്യ, ഇന്ന് അയര്‍ലന്‍ഡിനെ തകര്‍ത്തത് രണ്ട് ഗോളിന്

By Web Team  |  First Published Jul 30, 2024, 6:47 PM IST

തുടക്കത്തില്‍ ഇന്ത്യക്ക് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചിരുന്നില്ല.


പാരീസ്: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഹര്‍മന്‍പ്രതീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. ഹോക്കിയില്‍ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച ഇന്ത്യ, രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയുമായി സമനില പാലിച്ചിരുന്നു. ഇന്ന് ജയിച്ചതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിന് അരികിലെത്തി. ഇനി ഓസ്‌ട്രേലിയ, ബെല്‍ജിയം എന്നിവര്‍ക്കെതിരായ മത്സരം ഇന്ത്യക്ക് ബാക്കിയുണ്ട്. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

തുടക്കത്തില്‍ ഇന്ത്യക്ക് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആദ്യ ക്വാര്‍ട്ടറിന്റെ 11-ാം മിനിറ്റില്‍ തന്നെ ഇന്ത്യക്ക് ഗോള്‍ നേടാനായി. പെനാല്‍റ്റി സ്‌ട്രോക്കില്‍ നിന്നായിരുന്നു ഹര്‍മന്‍പ്രീതിന്റെ സ്‌കോര്‍. വൈകാതെ ആദ്യ ക്വാര്‍ട്ടര്‍ അവസാനിച്ചു. രണ്ടാം ക്വാര്‍ട്ടറില്‍ തന്നെ അടുത്ത ഗോളും വന്നു. പെനാല്‍റ്റി ക്വാര്‍ണര്‍ മുതലാക്കിയ ഹര്‍മന്‍പ്രീത് അയര്‍ലന്‍ഡിനെ പ്രതിരോധത്തിലാക്കി. പിന്നീട് ഗോളൊന്നും പിറന്നില്ലെങ്കിലും ഇന്ത്യ ആധികാരികതയോടെ കളിച്ചു.

Latest Videos

click me!