വനിതാ വിഭാഗം ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ പി വി സിന്ധു ഇന്ന് ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങും. തുടര്‍ച്ചയായ മൂന്നാം ഒളിംപിക് മെഡല്‍ ലക്ഷ്യമിട്ടിറങ്ങുന്ന സിന്ധുവിന് പാകിസ്ഥാന്‍ താരം ഫാത്തിമ അബ്ദുള്‍ റസാഖ് ആണ് എതിരാളി.
പാരീസ്:വലിയ പ്രതീക്ഷയുള്ളൊരു ഞായറാഴ്ചയാണ് ഒളിംപിക്സില്‍ ഇന്ത്യയ്ക്കിന്ന്. ഷൂട്ടിങ്ങിള്‍ സ്വര്‍ണം നേടാന്‍ മനുഭാക്കറെത്തുന്ന ദിനം. മനു ഇന്ത്യയുടെ അഭിമാനമാകുമെന്ന് ആഗ്രഹിക്കുകയാണ് രാജ്യം. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യ ഇന്ന് പാരീസില്‍ അക്കൗണ്ട് തുറക്കും. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചക്ക് അവസാനമാകുമോ എന്നും ഇന്നറിയാനാകും.
ബാഡ്മിന്‍റണില്‍ സിന്ധു ഇന്നിറങ്ങും
undefined
വനിതാ വിഭാഗം ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ പി വി സിന്ധു ഇന്ന് ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങും. തുടര്‍ച്ചയായ മൂന്നാം ഒളിംപിക് മെഡല്‍ ലക്ഷ്യമിട്ടിറങ്ങുന്ന സിന്ധുവിന് പാകിസ്ഥാന്‍ താരം ഫാത്തിമ അബ്ദുള്‍ റസാഖ് ആണ് എതിരാളി.
അമ്പെയ്ത്തില്‍ പ്രതീക്ഷയാവാന്‍ ദീപിക
അമ്പെയ്ത്തില്‍ വ്യക്തിഗത ഇനത്തില്‍ തിളങ്ങാനായില്ലെങ്കിലും ദീപിക കുമാരിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ന് ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങും.
ഇടിക്കൂട്ടില്‍ നിഖാത്
ബോക്സിംഗ് റിംഗിലെ മെഡല്‍ പ്രതീക്ഷയായ നിഖാത് സരീനും ഇന്ന് മത്സരമുണ്ട്. വനിതകളുടെ 50 കിലോ വിഭാഗത്തില്‍ മാക്സി കോയെറ്റ്സറാണ് നിഖാതിന്‍റെ എതിരാളി.
ടെന്നീസില്‍ സുമിതി നഗാല്‍
ലിയാണ്ടര്‍ പേസിനുശേഷം ടെന്നീസിലെ ആദ്യ മെഡല്‍ പ്രതീക്ഷയുമായി സുമിത് നഗാലും ഇന്ന് കോര്‍ട്ടിലിറങ്ങും. ഫ്രാന്‍സിന്‍റെ കോറെറ്റിന്‍ മൗട്ടെറ്റ് ആണ് നഗാലിന്‍റെ എതിരാളി. പുരുഷ വിഭാഗം ടേബിള്‍ ടെന്നീസില്‍ ശരത് കമാല്‍ സ്ലോവേനിയയുടെ ഡെനി കോസുളിനെ നേരിടും.
ഷൂട്ടിംഗ് 10 മീറ്റര്‍ വനിതാ വിഭാഗം എയര്‍ റൈഫിളില്‍ രമിത ജിന്‍ഡാല്‍-എലവേനില്‍ വലറിവന്‍ സഖ്യത്തിനും ഇന്ന് മത്സരമുണ്ട്. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സന്ദീപ് സിംഗ്- അര്‍ജുന്‍ ബബുത സഖ്യവും ഇന്നിറങ്ങും. റോവിംഗില്‍ പുരുഷവിഭാഗം സ്കള്‍സില്‍ ബല്‍രാജ് പന്‍വാറിന് ഇന്ന് റെപ്പഷേജ് മത്സരമുണ്ട്.
നീന്തലില്‍ 100 മീറ്റര്‍ ബാക് സ്ട്രോക്കില്‍ ഹീറ്റ്സില്‍ ശ്രീഹരി നടരാജ് ഇന്ന് നീന്തല്‍ക്കുളത്തിലിറങ്ങും. 200 മീറ്റര്‍ വനിതാ ഫ്രീ സ്റ്റൈലില്‍ ദിനിധി ദേസിങ്കുവിനും ഇന്ന് മത്സരമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക