ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനിയുടെ ഫാബിയന്‍ റോത്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണോയ് തോല്‍പ്പിച്ചത്.
പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ജയത്തോടെ തുടങ്ങി ഇന്ത്യയുടെ മലയാളി ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ്. ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനിയുടെ ഫാബിയന്‍ റോത്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണോയ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-18, 21-12. നേരത്തെ, വനിതാ താരം പി വി സിന്ധുവും ജയിച്ചുകയറിയിരുന്നു. മാലദ്വീപിന്റെ ഫാത്തിമാത് അബ്ദുള്‍ റസാഖിനെതിരെ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു സിന്ധു. സ്‌കോര്‍ 21-9, 21-6. നാളെ നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ എസ്റ്റോണിയയുടെ ക്രിസ്റ്റിന്‍ കൂബയാണ് സിന്ധുവിന്റെ എതിരാളി.
അതേസമയം, പാരീസില്‍ ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്‌സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം.