ഏഷ്യന്‍ ഗെയിംസിൽ സെഞ്ചുറിയടിച്ച ഇന്ത്യ, 'ഗുസ്തി'പിടിച്ച താരങ്ങള്‍, മെസിയുടെ കൂടുമാറ്റം; 2023ൽ കായികലോകം കണ്ടത്

By Web Team  |  First Published Dec 7, 2023, 1:06 PM IST

ചരിത്രത്തിലാദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ 107 മെഡലുകളുമായി ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കുന്നതിന് ഈ വര്‍ഷം സാക്ഷ്യംവഹിച്ചു. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും നേടിയായിരുന്നു ഇന്ത്യയുടെ മെഡല്‍വേട്ട.


തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ വേട്ടയില്‍ ആദ്യമായി ഇന്ത്യ സെഞ്ചുറി പിന്നിട്ടതും ഫെഡറേഷനുമായി കലഹിച്ച് ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ തുനിഞ്ഞതും നൊവാക് ജോക്കോവിച്ച് ഗ്ലാന്‍സ്ലാം റെക്കോര്‍ഡിട്ടതും ലിയോണല്‍ മെസി അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലേക്ക് കൂടുമാറിയതുമെല്ലാം ആയി സംഭവബഹുലമായിരുന്നു കായികലോകത്ത് 2023.

ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ വേട്ട

Latest Videos

undefined

ചരിത്രത്തിലാദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ 107 മെഡലുകളുമായി ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കുന്നതിന് ഈ വര്‍ഷം സാക്ഷ്യംവഹിച്ചു. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും നേടിയായിരുന്നു ഇന്ത്യയുടെ മെഡല്‍വേട്ട. അത്ലറ്റിക്സില്‍ നീരജ് ചോപ്രയ്ക്കൊപ്പം ആര്‍ച്ചറിയിലും കബഡിയിലും ക്രിക്കറ്റിലുമെല്ലാം തിളങ്ങിയ ഇന്ത്യക്കായി ഷൂട്ടിങ് താരങ്ങളാണ് കൂടുതല്‍ മെഡലുകള്‍ വെടിവെച്ചിട്ടത്.

ആരാധകരെ ഞെട്ടിച്ച മെസി

ഫുട്ബോള്‍ ലോകകപ്പിനുശേഷം അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി ബാഴ്സയില്‍ തിരിച്ചെത്തുമോ എന്ന ആരാധകരുടെ സസ്പെന്‍സ് പൊളിച്ച് ഡേവിഡ് ബെക്കാം മെസിയെ അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലെത്തിച്ചു. പി എസ് ജിയില്‍ നിന്ന് മേജര്‍ സോക്കര്‍ ലീഗില്‍ ഇന്‍റര്‍ മയാമി കുപ്പായമണിഞ്ഞ മെസി അവിടെയും തന്‍റെ പ്രതിഭകൊണ്ട് തരംഗം സൃഷ്ടിച്ചു.

ഒടുവിൽ തീരുമാനമെടുത്ത് ബിസിസിഐ; ടി20 ലോകകപ്പിൽ രോഹിത്തിന് അവസാന അവസരം, പക്ഷെ വിരാട് കോലിയെ വേണ്ട

ഒരേയൊരു ജോക്കോ

റോജര്‍ ഫെഡററെയും റാഫേല്‍ നദാലിനെയും മറികടന്ന നൊവാക് ജോക്കോവിച്ച് ഗ്ലന്‍ഡ്സ്ലാം കിരീടനേട്ടങ്ങളില്‍ റെക്കോര്‍ഡിട്ടതും ഈ വര്‍ഷം തന്നെ. ജൂണില്‍ നടന്ന ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കാസ്പര്‍ റൂഡിനെ മറികടന്ന ജോക്കോ 23 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന ചരിത്രനേട്ടം കുറിച്ചു. 24 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോര്‍ഡിന് കൈയകലത്തിലാണ് ജോക്കോ ഇപ്പോള്‍.

ബെഗലൂരുവിനെതിരെ ബ്ലാസ്റ്റേഴ്സ് ബ്ലാസ്റ്റ്

ഐഎസ്എല്ലില്‍ മാര്‍ച്ചില്‍ നടന്ന കേരളാ ബ്ലാസ്റ്റേഴ്സ്-ബെംഗലൂരു എഫ് സി നോക്കൗട്ട് പോരാട്ടത്തില്‍ റഫറിയുടെ വിവാദ തീരുമാനത്തിലും ബെംഗലൂരു നായകന്‍ സുനില്‍ ഛേത്രി റഫറി വിസിലൂതാതെ ഫ്രീ കിക്ക് എടുത്തതിലും പ്രതിഷേധിച്ച് കോച്ച് ഇവാന്‍ വുകമനോവിച്ചിന്‍റെ നേതൃത്വത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മത്സരം ബഹിഷ്കരിച്ചത് വിവാദമായി. മത്സരത്തില്‍ ബെഗംലൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയും വുകമാനോവിച്ചിന് വിലക്കും ബ്ലാസ്റ്റേഴ്സിന് പിഴയും നേരിടേണ്ടിയും വന്നു.

ലെജന്‍ഡ്സ് ലീഗിൽ തമ്മിലടിച്ച് ശ്രീശാന്തും ഗംഭീറും; സെവാഗിനെപ്പോലും ബഹുമാനിക്കാത്തയാളാണ് ഗംഭീറെന്ന് ശ്രീശാന്ത്

ഫെഡറേഷനുമായി ഗുസ്തി പിടിച്ച താരങ്ങള്‍

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ സിങ് യാദവ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങിയതും പിന്തുണയുമായി കായികലോകം ഒന്നടങ്കം എത്തുന്നതിനും 2023 സാക്ഷ്യം വഹിച്ചു. പ്രതിഷേധത്തിന്‍റെ ഒരു ഘട്ടത്തില്‍ ഗുസ്തി താരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച ഒളിംപിക്സ് മെഡലുകള്‍ അടക്കം ഗംഗയില്‍ ഒഴുക്കാന്‍ ഒരുങ്ങിയത് രാജ്യത്ത നടുക്കി. ഈ വര്‍ഷം ജനുവരി 18ന് ദില്ലി ജന്ദര്‍ മന്ദിറില്‍ തുടങ്ങിയ പ്രതിഷേധം മാസങ്ങളോളം തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!