പതിനൊന്നാം മത്സരത്തിൽ നിലവിലെ ചാമ്പ്യനെതിരെ വിജയം; ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി ഗുകേഷ് മുന്നിൽ

By Web Team  |  First Published Dec 8, 2024, 10:06 PM IST

മൂന്ന് മത്സരങ്ങൾ ശേഷിക്കുന്പോൾ ലോക ചാന്പ്യൻ ആകാൻ ഗുകേഷിന് വേണ്ടത് ഒന്നര പോയിന്റ് മാത്രം. 


ലോക ചെസ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ ഡി ഗുകേഷ് മുന്നിൽ. പതിനൊന്നാം മത്സരത്തിൽ ഡിംഗ് ലിറനെതിരെ ഗുകേഷ് നാടകീയ ജയം സ്വന്തമാക്കി. ചാന്പ്യൻഷിപ്പിലെ രണ്ടാം ജയത്തോടെ ഡി ഗുകേഷിന് ആറ് പോയിന്റായി. മൂന്ന് മത്സരങ്ങൾ ശേഷിക്കുന്പോൾ ലോക ചാന്പ്യൻ ആകാൻ ഗുകേഷിന് വേണ്ടത് ഒന്നര പോയിന്റ് മാത്രം. 

നിലവിലെ ചാന്പ്യനായ ചൈനീസ് താരം ഡിംഗ് ലിറന് 5 പോയിന്റാണുള്ളത്. ചാന്പ്യൻഷിപ്പ് തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഗുകേഷ് മുന്നിലെത്തുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളും സമനിലയിൽ പിരിഞ്ഞതിന് ശേഷമാണ് ഗുകേഷ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്.

Latest Videos

ലോക ചെസ് ചാന്പ്യൻഷിപ്പിൽ പതിനൊന്നാം മത്സരമായിരുന്നു നടന്നത്. നിലവിലെ ചാന്പ്യൻ ഡിംഗ് ലിറെനെതിര വെളുത്ത കരുക്കളുമായാണ് ഗുകേഷ് കളിക്കാനിറങ്ങിയത്. ക്ലാസിക്കൽ ഫോർമാറ്റിൽ ഇരുവരും നേർക്കുനേർവന്ന മൂന്ന് കളിയിൽ രണ്ടിലും ജയം ചൈനീസ് താരത്തിനൊപ്പമായിരുന്നു. 12-ാം വയസിൽ ഗ്രാൻഡ്മാസ്റ്ററായ ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ ആകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യയും ചെസ് ലോകവും.പതിനാല് റൗണ്ടുകളുള്ള ചാന്പ്യൻഷിപ്പിൽ ആദ്യം ഏഴര പോയിന്‍റ് നേടുന്നായാളാണ് കിരീടം നേടുക. റാങ്കിംഗിൽ ഗുകേഷ് അഞ്ചും ലിറെൻ ഇരുപത്തിമൂന്നാം സ്ഥാനത്തുമാണ്.

ലോക ചെസ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യ-ചൈന സൂപ്പ‍‍ർ പോരാട്ടം, ചരിത്രനേട്ടത്തിനായി ഡി ഗുകേഷ്; അറിയേണ്ടതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!