സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് 'വേണ്ടിയുള്ള' നിയമങ്ങൾ; ബിജെപി പ്രകടന പത്രികയിൽ വ്യാകരണത്തെറ്റും!

By Web Team  |  First Published Apr 8, 2019, 11:09 PM IST

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുവാനുള്ള നിയമങ്ങൾ എന്നതിന് പകരം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് 'വേണ്ടിയുള്ള' നിയമങ്ങൾ എന്നാണ് എഴുതിയിരിക്കുന്നതെന്ന് എ എം ജിഗീഷ് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ


തിരുവനന്തപുരം: ബിജെപി പ്രകടനപത്രികയ്ക്കെതിരെ വിമർശനവുമായി മാധ്യമപ്രവർത്തകൻ എ എം ജിഗീഷ്. ശ്രദ്ധയില്ലാതെ തയ്യാറാക്കിയതാണ് ബിജെപി പ്രകടന പത്രികയെന്നും അതിൽ വ്യാകരണത്തെറ്റ് പോലുമുണ്ടെന്നും ജിഗീഷ് പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുവാനുള്ള നിയമങ്ങൾ എന്നതിന് പകരം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് 'വേണ്ടിയുള്ള' നിയമങ്ങൾ എന്നാണ് എഴുതിയിരിക്കുന്നതെന്ന് എ എം ജിഗീഷ് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 

പ്രചാരണ വിഷയങ്ങളിൽ ബിജെപിയ്ക്ക് കൺഫ്യൂഷനുണ്ടെന്നും ദേശീയതയും ഹിന്ദുത്വയുമല്ലാതെ കഴിഞ്ഞ കാലം കൊണ്ട് ഉണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ച് ബിജെപിയ്ക്ക് പറയാനില്ല. ഉത്തർപ്രദേശിൽ കർഷകരുടെ പ്രശ്നങ്ങൾ കേട്ട് ഇത്രയധികം കോടി രൂപയുടെ ബാധ്യത കർഷകർക്കുണ്ടായിരുന്നെന്ന് തനിയ്ക്കറിയില്ലായിരുന്നുവെന്ന് മീററ്റ് റാലിയിൽ നരേന്ദ്രമോദിയ്ക്ക് പറയേണ്ടി വന്നുവെന്നും ജിഗീഷ് പറഞ്ഞു.

Latest Videos

click me!