നിരീക്ഷണകാലത്തിന് ശേഷം രോഗബാധിതരുണ്ടാകുന്നതില്‍ അമിത ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയിലായിരുന്നു സംസ്ഥാന ആരോഗ്യമന്ത്രിയുടെ പ്രതികരണം. രോഗവ്യാപനത്തിന്‍റെ തോത് കുറഞ്ഞിട്ടുണ്ടെന്നും, പൊസീറ്റീവ് കേസുകൾ പ്രതീക്ഷിച്ചിരുന്നുവെന്നും ആരോഗ്യമന്ത്രി ന്യൂസ് അവറിൽ പറഞ്ഞു.
തിരുവനന്തപുരം: നിരീക്ഷണകാലത്തിന് ശേഷം രോഗബാധിതരുണ്ടാകുന്നതില്‍ അമിത ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയിലായിരുന്നു സംസ്ഥാന ആരോഗ്യമന്ത്രിയുടെ പ്രതികരണം. രോഗവ്യാപനത്തിന്‍റെ തോത് കുറഞ്ഞിട്ടുണ്ടെന്നും, പൊസീറ്റീവ് കേസുകൾ പ്രതീക്ഷിച്ചിരുന്നുവെന്നും ആരോഗ്യമന്ത്രി ന്യൂസ് അവറിൽ പറഞ്ഞു.
undefined
ചിട്ടയായ പ്രവർത്തനം ഫലം കണ്ടുവെന്ന് പറഞ്ഞ കെ കെ ശൈലജ ലോക ശരാശരിയുമായി താരതമ്യം ചെയ്താൽ തന്നെ വളരെ താഴ്ന്ന മരണനിരക്കാണ് കേരളത്തിലേതെന്നും ഓർമ്മിച്ചു. ക്വാറൻ്റീൻ നീട്ടിയതും 28 ദിവസം നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശം നൽകിയതും ഗുണം ചെയ്തതായി ആരോഗ്യമന്ത്രി പറഞ്ഞു.
വിദേശത്തുനിന്ന് വന്നവര്‍ക്ക് രോഗമുണ്ടാകുന്നത് അസ്വാഭാവികമായ കാര്യമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. 28 ദിവസത്തെ ഇന്‍കുബേഷന്‍ പിരീഡ് കഴിയാറാകുമ്പോഴൊക്കെ രോഗം വരുന്നത് വൈറസ് ശരീരത്തില്‍ ജീവിക്കുന്ന കാലം കൂടി കണക്കാക്കിയാണെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പറഞ്ഞു.