'അവനെ ഞങ്ങൾക്ക് കിട്ടി', കാണാതായ 'ഇന്ത്യ'യെ കണ്ടെത്തി ഹൂസ്റ്റൺ പൊലീസ്

By Web Team  |  First Published May 16, 2021, 2:33 PM IST

'ഞങ്ങൾ അവനെ കണ്ടെത്തി, അവൻ ആരോ​ഗ്യവാനാണ്' - ഹൂസ്റ്റണ പൊലീസ് ഉദ്യോ​ഗസ്ഥനായ കമാന്റർ റോൺ ബോ‍ർസ പറഞ്ഞു. 


ടെക്സസ്: അമേരിക്കയിൽ നിന്ന് കാണാതായ 'ഇന്ത്യ'യെന്ന ബം​ഗാൾ കടുവയെ ഒടുവിൽ കണ്ടെത്തി. പരിക്കുകളൊന്നുമില്ലാതെ പൊലീസ് കണ്ടെതത്തി കടുവയെ ഹൂസ്റ്റണിലെ മൃഹഹ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഞങ്ങൾ അവനെ കണ്ടെത്തി, അവൻ ആരോ​ഗ്യവാനാണ് - ഹൂസ്റ്റണ പൊലീസ് ഉദ്യോ​ഗസ്ഥനായ കമാന്റർ റോൺ ബോ‍ർസ പറഞ്ഞു. 

ഒമ്പത് മാസം പ്രായമുള്ള 175 പൗണ്ട് ഭാരമുള്ള കടുവയെയാണ് കാണാതായി ദിവസങ്ങൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. ടെക്സസിലെ ഒരു വീടിന് മുന്നിൽ അലഞ്ഞ് തിരിയുന്നതായാണ് ആദ്യം കടുവയെ കണ്ടത്. ഇതുകണ്ട് ഭയന്നുപോയ വീട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. 26 കാരനായ വിക്ടർ ഹ്യൂ​ഗോ ആണ് കടുവയുടെ ഉടമയെന്ന് കണ്ടെത്തിയതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Latest Videos

click me!