സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക്; നിയമനങ്ങളില്‍ നിയന്ത്രണം

By Web Team  |  First Published Sep 1, 2018, 9:03 AM IST

പ്രളയക്കെടുതിയെ മറികടക്കാന്‍ സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക്. അഠിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റിവയ്ക്കുമെന്നും നിയമനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 


തിരുവനന്തപുരം: പ്രളയക്കെടുതിയെ മറികടക്കാന്‍ സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക്. അഠിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റിവയ്ക്കുമെന്നും നിയമനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാര്‍ഷിക പദ്ധതികളില്‍ മാറ്റം വരുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

അടിയന്തരപ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റി വയ്ക്കും. പ്രാധാന്യമനുസരിച്ച് മാത്രമാകും ഇനി നിയമനങ്ങള്‍ നല്‍കുകയെന്നും തോമസ് ഐസക്ക് പറഞ്ഞു. പുനര്‍ നിമാര്‍ണത്തിന്‍റെ ഭാഗമായി കടുത്ത സാമ്പത്തിക അച്ചടക്കമുണ്ടാകും. ഏതൊക്കെ പദ്ധതികള്‍ മാറ്റിവയ്ക്കാമെന്ന് അതതു വകുപ്പുകള്‍ പരിശോധിക്കണം.  പുതിയ കാറുകള്‍ വാങ്ങുന്നതിനും നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. വകുപ്പ് മേധാവകള്‍ക്ക് മാത്രം പുതിയ കാറുകള്‍ വാങ്ങാം. മറ്റ് ആവശ്യങ്ങള്‍ക്ക് കാറുകള്‍ വാടകയ്ക്കെടുത്താല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

Latest Videos

click me!