കേരളത്തില്‍ റെയില്‍വേ വികസന പദ്ധതികള്‍ വൈകുന്നു, സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് മന്ത്രി അശിനി വൈഷ്ണവ്

By Web Team  |  First Published Nov 27, 2024, 2:40 PM IST

470 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനായി  2100 കോടി രൂപ കേരളത്തിന് നല്‍കിയിട്ടും 64 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുക്കാനായത്


ദില്ലി: കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് സുഗമമായി നടക്കാത്തതിനാല്‍ റയില്‍വേ വികസന പദ്ധതികള്‍ക്ക് തടസം നേരിടുന്നുവെന്ന് റയില്‍വേമന്ത്രി അശ്വിനി വൈഷണവ്‍.  സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റയില്‍വേമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. 470 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനായി  2100 കോടി രൂപ കേരളത്തിന് നല്‍കിയിട്ടും 64 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുക്കാനായത്.

നിലവില്‍ 12350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കന്യാകുമാരി, എറണാകുളം- കുമ്പളം, കുമ്പളം തുറവൂര്‍ തുടങ്ങിയ പാതകളുടെ ഇരട്ടിപ്പിക്കല്‍, അങ്കമാലി ശബരിമല പുതിയ പാത എന്നീ പദ്ധതികളില്‍ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണെന്നും റയില്‍വേ മന്ത്രി മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.

Latest Videos

undefined

ട്രെയിനില്‍ നിലത്തിരുന്ന് യാത്ര ചെയ്യുന്ന വധുവിന്‍റെ ചിത്രം വൈറല്‍; പിന്നാലെ ചേരി തിരിഞ്ഞ് സോഷ്യല്‍ മീഡിയ

വന്ദേ ഭാരത് ട്രെയിനുനേരെ കല്ലേറ്, റെയിൽ പാളത്തിൽ കല്ല്; രണ്ടു സംഭവങ്ങളിലുമായി 17കാരനടക്കം രണ്ടു പേർ അറസ്റ്റിൽ

click me!