ബാങ്കോങ്ക്: പഠിക്കാന്‍ പ്രായം ഒരു തടസ്സമാണോ? എങ്കില്‍ കേട്ടോളു പഠിക്കാന്‍ പ്രായം ഒരു തടസ്സമേയല്ലെന്ന് തെളിച്ചിരിക്കുകയാണ് തായ്‌ലന്‍റിലെ 91 കാരിയായ മുത്തശ്ശി. സര്‍ക്കാര്‍ അംഗീകാരമുള്ള ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്താണ് കിംലാന്‍ ജിനാക്കുള്‍ മുത്തശ്ശി ഏവരെയും ഞെട്ടിച്ചത്.
മനുഷ്യനും കുടുംബ വികാസവും എന്ന വിഷയത്തിലാണ് മുത്തശ്ശി ബിരുദമെടുത്തത്. തനിക്ക് ലഭിച്ച ബിരുദത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് എല്ലാവര്‍ക്കും പ്രയത്‌നിക്കാനുള്ള മനസ്സാണ് പ്രധാനം. പഠിക്കുകയോ വായിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ നമുക്ക് സംസാരിക്കാനോ വിവേകത്തോടെ പ്രവര്‍ത്തിക്കാനോ സാധിക്കില്ലെന്ന് കിംലാന്‍ മുത്തശ്ശി പറയുന്നു.
undefined
പത്തു വര്‍ഷം നീണ്ട കഠിന പ്രയത്‌നത്തിനൊടുവിലാണ് ബിരുദം കരസ്ഥമാക്കിയത്. എന്നാല്‍ ഈ പ്രായത്തില്‍ മുത്തശ്ശി ബിരുദമെടത്തതിന് പിന്നില്‍ ഒരു വലിയ കാരണമുണ്ട്. സ്‌കൂള്‍ പഠനകാലത്ത് മുന്നിലായിരുന്നുവെങ്കിലും ജീവിതം സാഹചര്യം അത്ര നല്ലതല്ലാതിനാല്‍ മുത്തശ്ശിക്ക് തുടര്‍ന്ന് പഠിക്കാന്‍ അവസരം ലഭിച്ചില്ല. ഓരോ സ്‌കൂള്‍ കുട്ടികളെ കാണുമ്പോഴും സ്‌കൂള്‍ കാണുമ്പോഴും മുത്തശ്ശിയുടെ മനസ്സില്‍ പഠിക്കാന്‍ അവസരം കിട്ടാത്തതിനാല്‍ നഷ്ടബോധം തോന്നി. മാത്രമല്ല തായ്‌ലഡില്‍ നിന്ന് ബാങ്കോക്കിലേക്ക് കുടുംബം താമസം മാറിയതും പഠനത്തിന് തടസ്സമായി.
വിവാഹം കഴിഞ്ഞതോടെ കുടുംബത്തിന്റെ ചുമതലുമായി മുത്തശ്ശി മുന്നോട്ടു പോയി. എന്നിട്ടും പഠനത്തെ മുത്തശ്ശി സ്വപ്‌നം കണ്ടു. അതിനാല്‍ തന്നെ മക്കളുടെയും പേരക്കുട്ടികളുടെയും പഠന കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറായിരുന്നില്ല. മക്കളില്‍ നാലുപേരും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരാണ്.
പെണ്‍മക്കളില്‍ ഒരാള്‍ സുഖോതായ് തമ്മതിറാത് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ ചേരുന്നതിനിടെയിലാണ് തനിക്കും പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. അങ്ങനെ അമ്മയും മക്കളും ഓരേ ക്ലാസിലിരുന്നു പഠിച്ചു. എന്നാല്‍ അവിടെയും പഠനത്തിന് ചില വിലങ്ങുകള്‍ വീണു. അപ്രതീക്ഷിതമായി മകള്‍ മരിച്ചു. ഇത് ഇവരെ തീര്‍ത്തും തളര്‍ത്തി, പഠനവും നിര്‍ത്തി. പിന്നീടാണ് വീണ്ടും പഠനത്തിന് തളിരിട്ടു തുടങ്ങിയത്.
അങ്ങനെ പഠിച്ച് ബിരുദമെടുത്തു. ബിരുദദാന ചടങ്ങില്‍ തായ് രാജാവ് മഹാ വജ്രലോംണില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. തായ് സര്‍വകാലാശാലകളുടെ സര്‍ട്ടിഫിക്കറ്റ് രാജകുടംബത്തിലുള്ളവരാണ് വിതരണം ചെയ്യാറ്. 60 വയസ്സിന് മുകളിലുള്ള 199 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം ഈ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നുണ്ടയെന്ന മറ്റൊരു പ്രത്യേകതയാണ്.