ഞാന്‍ എച്ച്ഐവി പൊസറ്റീവാണ്, എന്നെ കെട്ടിപ്പിടിക്കാമോ?

By Web Desk  |  First Published May 14, 2018, 9:31 AM IST
  • ഞാന്‍ എച്ച്ഐവി പൊസറ്റീവാണ്, എന്നെ കെട്ടിപ്പിടിക്കാമോ? എന്നൊരു ബോര്‍ഡുമായി ഒരു വ്യക്തി നിങ്ങളെ സമീപിച്ചാല്‍ എന്താണ് ചെയ്യുക

ഞാന്‍ എച്ച്ഐവി പൊസറ്റീവാണ്, എന്നെ കെട്ടിപ്പിടിക്കാമോ? എന്നൊരു ബോര്‍ഡുമായി ഒരു വ്യക്തി നിങ്ങളെ സമീപിച്ചാല്‍ എന്താണ് ചെയ്യുക. ഇതാണ് ഈ വീഡിയോയില്‍. എച്ച്‌ഐവി രോഗികളോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാട് എങ്ങനെയെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. 

ചിലര്‍ കെട്ടിപ്പിടിക്കുകയും ഷെയ്ക്ക് ഹാന്‍ഡ് നല്‍കുകയും തോളില്‍ തട്ടി അഭിനന്ദിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ മറ്റു ചിലര്‍ ബോര്‍ഡ് വായിച്ച് മിണ്ടാതെ തിരിഞ്ഞു നടന്നു പോകുന്നു.വിവേചനവും അവഗണനയുമാണ് എച്ച്‌ഐവി രോഗികള്‍ സമൂഹത്തില്‍ നിന്നു നേരിടുന്ന പ്രധാന പ്രശ്‌നം. 

Latest Videos

undefined

എച്ച്‌ഐവിയെക്കുറിച്ച് പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയും തെറ്റിദ്ധാരണകള്‍ മാറ്റുകയുമാണ് ഈ വീഡിയോയിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. തിരൂര്‍ ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഓഫ് സംസ്‌കൃതിലെ എംഎസ്ഡബ്ലു ട്രെയിനീസ് വി സി നിസാമുദീന്‍, പി നീതു എന്നിവര്‍ കോഴിക്കോട് ഒഐഎസ്സിഎ ഇന്റര്‍നാഷണല്‍ സുരക്ഷാ പ്രോജക്ടിന്റെ സഹായത്തോടെയാണ് വിഡിയോ ചെയ്തിരിക്കുന്നത്.

click me!