ഒടുവില്‍ പാടി പുകഴ്ത്തി ബെല്‍ജിയവും ബ്രസീലിനെ തോല്‍പ്പിച്ചു

By Web DeskFirst Published Jul 7, 2018, 12:51 PM IST
Highlights

ഏറ്റവും മികച്ചതിനെ വെല്ലാന്‍ അതിലും മികച്ചത് പുറത്തെടുക്കാനറിയാമായിരുന്നു ബെല്‍ജിയം കോച്ച് മാര്‍ട്ടിനെസിന്.

മോസ്കോ: ബ്രസീലിനെതിരായ ക്വാര്‍ട്ടറിന് മുമ്പ് ബെല്‍ജിയം കോച്ച് മാര്‍ട്ടിനെസും താരങ്ങളും പറഞ്ഞത് ബ്രസീല്‍ ആണെന്നായിരുന്നു. നെയ്മറെ തടയാന്‍ തന്‌റെ കൈയില്‍ ആയുധങ്ങളൊന്നുമില്ലെന്ന തുറന്നു പറഞ്ഞത് തോമസ് മ്യുനൈയറും. നെയ്മറെ തടയാനുള്ള ചുമതല പാരീസ് സെന്‌റ് ജെര്‍മനില്‍ നെയ്മറുടെ സഹതാരമായ മുനൈയര്‍ക്കായിരുന്നു. എന്നാല്‍ ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ ഈ ബഹുമാനമൊന്നും ബെല്‍ജിയം ബ്രസീലിനോട് കാണിച്ചില്ല.ക

ഏറ്റവും മികച്ചതിനെ വെല്ലാന്‍ അതിലും മികച്ചത് പുറത്തെടുക്കാനറിയാമായിരുന്നു ബെല്‍ജിയം കോച്ച് മാര്‍ട്ടിനെസിന്. ഫെല്ലൈനിയെയും ഷാദ്‌ലിയെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത് മുതല്‍, നെയ്മറെയും കുടിഞ്ഞോയെയും വളഞ്ഞതിലും ഡി ബ്രൂയിനില്‍ കളി മെനഞ്ഞതിലും വരെ.

Latest Videos

എന്ത് കൊണ്ട് ലോകോത്തര താരമാകുന്നുവെന്ന് കെവിന്‍ ഡി ബ്രൂയിന്‍ തെളിയിച്ചു. ഹസാര്‍ഡിന് വഴികളൊന്നും തുറന്നുകിട്ടാതായപ്പോള്‍ ഡിബ്രൂയിന്റെ നീക്കങ്ങളാണ് ബെല്‍ജിയത്തിന് തുണയായത്.

പതിവിലധികം താരം മുന്നേറിക്കളിച്ചതിന് കിട്ടിയതായിരുന്നു ബെല്‍ജിയത്തിന്റെ വിജയഗോള്‍.

തിബോത്ത് കോട്ടുവായ്ക്ക് പിഴച്ചത് ഒരിക്കല്‍ മാത്രം. ബ്രസീലിയന്‍ തിരിച്ചടിക്ക് തടയിട്ട്, എണ്ണം പറഞ്ഞ ഏഴ് സേവുകള്‍. കളി കൈവിടാന്‍ കാരണം കോട്ടുവായെന്ന് തുറന്നുപറഞ്ഞു ബ്രസീല്‍ കോച്ച് ടിറ്റെ.

എതിരാളിയെ അറിഞ്ഞ് കളം പിടിക്കുന്ന മാര്‍ട്ടിനസ് ശൈലിയാണ് കപ്പിലേക്കുളള ബെല്‍ജിയത്തിന്റെ മരുന്ന്. തന്ത്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന താരങ്ങളുമാവുമ്പോള്‍ ചെമ്പടയ്ക്ക് കുന്നോളം പ്രതീക്ഷ. സെമിയിലേക്കെത്തുമ്പോള്‍ കരുത്താകുന്ന ഒന്നുകൂടിയുണ്ട്. ബ്രസീലിനെ തോല്‍പ്പിച്ചാണ് വരവെന്നത്.

click me!