പരേഡുകൾ, സാംസ്കാരിക പരിപാടികൾ, സ്കൂളുകളിലും സർക്കാർ ഓഫീസുകളിലും പതാക ഉയർത്തൽ ചടങ്ങുകൾ എന്നിവയിലൂടെ രാജ്യമെമ്പാടും വളരെ ആവേശത്തോടെയും ദേശസ്നേഹത്തോടെയും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.
രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനായി ഒരുങ്ങുകയാണ്. എല്ലാ വർഷവും ജനുവരി 26 ന് സന്തോഷത്തോടും ഉത്സാഹത്തോടും കൂടി റിപ്പബ്ലിക് ദിനം ആഘോഷിക്കപ്പെടുന്നു. 1950 ജനുവരി 26നാണ് ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തിൽ വരുന്നത്. 1949 നവംബർ 26 നാണ് ഇന്ത്യൻ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പടുന്നത്. അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു.
പരേഡുകൾ, സാംസ്കാരിക പരിപാടികൾ, സ്കൂളുകളിലും സർക്കാർ ഓഫീസുകളിലും പതാക ഉയർത്തൽ ചടങ്ങുകൾ എന്നിവയിലൂടെ രാജ്യമെമ്പാടും വളരെ ആവേശത്തോടെയും ദേശസ്നേഹത്തോടെയും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഈ റിപ്പബ്ലിക് ദിനത്തിൽ മനസിൽ ഓർത്തിരിക്കാം ഇന്ത്യയിലെ അഞ്ച് പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങൾ...
undefined
റെഡ് ഫോർട്ട്, ദില്ലി...
200 വർഷത്തോളം മുഗൾ ചക്രവർത്തിമാരുടെ വസതിയായിരുന്ന ദില്ലിയിലെ ഒരു ചരിത്ര സ്മാരകമാണ് ലാൽ കില എന്നും അറിയപ്പെടുന്ന ചെങ്കോട്ട. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ വസിച്ചിരുന്നതും ഈ കോട്ടയിൽ തന്നെയായിരുന്നു. 1857-ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷ് ഭാരത സർക്കാർ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി നില കൊണ്ടിരുന്നു. 2007-ൽ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ടയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജാലിയൻ വാലാബാഗ്, അമൃത്സർ...
ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള ഒരു ചരിത്ര സ്മാരകം ആണ് ജാലിയൻവാലാബാഗ്. പഞ്ചാബിലെ അമൃത്സറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1919 ഏപ്രിൽ 13 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെയും മുറിവേറ്റവരുടെയും സ്മരണയ്ക്കായാണ് ഇത് നിലകൊള്ളുന്നത്.
ഇന്ത്യാ ഗേറ്റ്, ദില്ലി...
ഒന്നാം ലോക മഹായുദ്ധത്തിലും 1919-ലെ ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലും വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ സ്മരണാർത്ഥം നിർമ്മിച്ച ദില്ലിയിലെ ഒരു യുദ്ധസ്മാരകമാണ് ഇന്ത്യാ ഗേറ്റ്. ചുവന്ന മണൽക്കല്ലും വെള്ള മാർബിളും കൊണ്ട് നിർമ്മിച്ചിരിക്കുന്നു.
ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മുംബൈ...
1911-ൽ ജോർജ്ജ് അഞ്ചാമൻ രാജാവിന്റെയും മേരി രാജ്ഞിയുടെയും ഇന്ത്യാ സന്ദർശനത്തിന്റെ സ്മരണയ്ക്കായാണ് മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യ നിർമ്മിച്ചത്.
സബർമതി ആശ്രമം, ഗുജറാത്ത്...
ഗുജറാത്തിലെ സബർമതി നദീതീരത്ത് ഗാന്ധിജി സ്ഥാപിച്ച ആശ്രമമാണ് സബർമതി ആശ്രമം. ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു. അഹമ്മദാബാദ് നഗരത്തിൽ നിന്ന് വടക്കുമാറി പ്രശാന്ത സുന്ദരമായ സ്ഥലത്താണ് സബർമതി ആശ്രമം.
ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ അതിഥി അഹമ്മദ് സുകാർനോ