യുവാവിനെ സ്രാവിന്‍റെ വായില്‍ നിന്ന് പോലീസ് തന്നെ രക്ഷിച്ചു

By Web Desk  |  First Published Sep 2, 2017, 7:52 AM IST

ന്യൂയോര്‍ക്ക്: പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ കടലില്‍ ചാടിയ യുവാവിനെ സ്രാവിന്‍റെ വായില്‍ നിന്ന് പോലീസ് തന്നെ രക്ഷിച്ചു. ട്രാഫിക് പോലീസിന്‍റെ പരിശോധനയില്‍ നിന്ന് രഷപ്പെടനാണ് യുവാവ് കടലിലേയ്ക്ക് എടുത്തു ചാടിയത്. അമേരിക്കയില്‍ നോര്‍ത്ത് കരോലിനയിലെ സര്‍ഫ് സിറ്റിയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ വൈറലാകുകയാണ്.

Latest Videos

undefined

20 കാരനായ അമേരിക്കന്‍ യുവാവാണ് പോലീസിനെ വട്ടംകറക്കി അതിസാഹസിതക കാണിച്ച് ഒടുവില്‍ സ്വയം കെണിയില്‍പ്പെട്ടത്. ട്രാഫിക പരിശോധനയ്ക്കിടെ കാറില്‍ കള്ളക്കടത്ത് സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്ന ാല്‍ ഇയാള്‍ കാറില്‍ നിന്ന് ഇറങ്ങി ബീച്ചിലേയ്ക്ക് ഓടുകയായിരുന്നു. പോലീസ് പിന്നാലെ എത്തിയതോടെ ഇയാള്‍ കടലിലേയ്ക്ക് എടുത്തു ചാടി.

അതേസമയം, യുവാവിനെ കണ്ടെത്താന്‍ പോലീസ് ഡ്രോണിന്‍റെ സഹായം തേടുകയായിരുന്നു. കടലില്‍ നീന്തി മുന്നേറുന്ന യുവാവിനൊപ്പം ഇയാളെ ലക്ഷ്യം വെച്ച് അടുക്കുന്ന സ്രാവിനെയും കണ്ടെത്തി. ഉടന്‍ തന്നെ ഹെലികോപ്ടറിന്റെ ഉള്‍പ്പെടെ സഹായത്തോടെ ഇയാളെ നടുക്കടലില്‍ നിന്ന് രക്ഷപ്പെടുത്തി. ഒരു മണിക്കൂറോളമാണ് ഇയാള്‍ പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ കടലില്‍ നീന്തിയത്.

click me!