പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

By Web Team  |  First Published Nov 26, 2024, 9:37 PM IST

അസ്വാഭാവിക മരണത്തിനെടുത്ത എഫ്ഐആറിന് പുറമെയാണ് പുതിയ എഫ്ഐആർ എടുത്തിരിക്കുന്നത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പൊലീസ് നടപടി.


പത്തനംതിട്ട: പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തില്‍ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. അസ്വാഭാവിക മരണത്തിനെടുത്ത എഫ്ഐആറിന് പുറമെയാണ് പുതിയ എഫ്ഐആർ എടുത്തിരിക്കുന്നത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പൊലീസ് നടപടി.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് 17കാരി മരിച്ചത്. പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് വ്യക്തമായത്. ഇക്കഴിഞ്ഞ 22 ആം തീയതിയാണ് പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഗർഭം ഒഴിവാക്കാൻ പെൺകുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. പെൺകുട്ടി ഗർഭസ്ഥ ശിശുവിനെ ഒഴിവാക്കാൻ മരുന്ന് കഴിച്ചത് ആരുടെ അറിവോടെ ആണെന്ന് പൊലീസ് പരിശോധിക്കും. 

Latest Videos

click me!