കമ്മീഷൻ കൂട്ടി ചോദിച്ച് സൊമാറ്റോ; മുഖം തിരിച്ച് റെസ്റ്റോറന്റുകൾ

By Web Team  |  First Published Mar 2, 2023, 6:30 PM IST

കഴിഞ്ഞ രണ്ട് വർഷമായി ഓരോ ഓർഡറിനും  18 മുതൽ 25 ശതമാനം വരെയാണ് സൊമാറ്റോ ഈടാക്കുന്നത്. ഇത് വർധിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പല റെസ്റ്റോറന്റുകളും
 


ദില്ലി: കമ്മീഷൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റെസ്റ്റോറന്റുകളുമായി ചർച്ച നടത്തി ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. ഈ നീക്കം റസ്റ്റോറന്റ് വ്യവസായികളുടെ നീരസത്തിന് കാരണമായതായാണ് റിപ്പോർട്ട്. കാരണം, പലരും ആവശ്യം അംഗീകരിക്കാൻ വിസമ്മതിച്ചു. 2022-23 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ നഷ്ടം കൂടിയതും ഭക്ഷണ വിതരണത്തിൽ കുറവുണ്ടായതിനും ശേഷമാണ് സൊമാറ്റോ 2 മുതൽ 6 ശതമാനം വരെ കമ്മീഷൻ വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടത്.

അതേസമയം, കോവിഡ് അവസാനിച്ചതിന് ശേഷം ആളുകൾ ഇപ്പോൾ റെസ്റ്റോറന്റുകളിലെത്തി ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ പല റെസ്റ്റോറന്റുകളും സൊമാറ്റോയുടെ അഭ്യർത്ഥന നിരസിച്ചു. ഈ വിഷയത്തിൽ സൊമാറ്റോയുമായി സംസാരിക്കുമെന്ന് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഐ) പ്രസിഡന്റ് കബീർ സൂരി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഓരോ ഓർഡറിനും  18 മുതൽ 25 ശതമാനം വരെയാണ് സൊമാറ്റോ ഈടാക്കുന്നത്.

Latest Videos

undefined

കമ്മീഷൻ വർധിപ്പിക്കണമെന്ന ആവശ്യം ഉയർത്തിയതോടെ  ഡിസംബർ പാദത്തിൽ സൊമാറ്റോയുടെ നഷ്ടം വർധിപ്പിക്കാൻ കാരണമായി. ഡിസംബർ പാദത്തിൽ കമ്പനിക്ക് 347 കോടി രൂപയുടെ നഷ്ടമുണ്ടായി, ഇത് കഴിഞ്ഞ വർഷം ഇതേ പാദത്തിലുണ്ടായതിനേക്കാൾ 63.2 കോടി രൂപ കൂടുതലാണ്. എന്നാൽ കമ്പനിയുടെ വരുമാനം 75 ശതമാനം വർധിച്ച് 1948 കോടി രൂപയായി.

വിദ്യാർത്ഥികൾക്കും വീട് വിട്ട് നിന്ന് ജോലി ചെയ്യേണ്ടവർക്കും വേണ്ടി  സൊമാറ്റോ അടുത്തിടെ ഗുരുഗ്രാമിൽ ''ഹോം സ്റ്റൈൽ മീൽ സർവീസ് എവരിഡേ'' എന്ന പേരിൽ ഒരു പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചു. ഡെലിവറി ചെലവുകൾ ഒഴികെ, ഒരു ഊണിന് 89 രൂപയാണ് വില. വെറും 10 മുതൽ 15 മിനിറ്റുകൾക്കുള്ളിൽ വിതരണം ചെയ്യുകായും ചെയ്യും.

click me!