പെൻഷൻകാർക്ക് നാളെ നിർണായക ദിനം; ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

By Web Team  |  First Published Nov 29, 2024, 2:48 PM IST

ലൈഫ് സർട്ടിഫിക്കറ്റ് ഇനിയും സർപ്പിക്കാത്തവർ അവസാന നിമിഷത്തേക്ക് മാറ്റിവെക്കാതെ എത്രയും വേഗം സമർപ്പിക്കുന്നതായിരിക്കും ഉചിതം


പെൻഷൻകാർക്ക് അവരുടെ പെൻഷൻ തുടർന്നും ലഭിക്കുന്നതിന് അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ വിവിധ വിതരണ ഏജൻസികൾക്ക് സമർപ്പിക്കേണ്ടതുണ്ട്. ഇതുവരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത പെൻഷൻകാർ ശ്രദ്ധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാർ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകളോ ജീവൻ പ്രമാണപത്രമോ സമർപ്പിക്കാനുള്ള അവസാന തീയതി  നവംബർ 30 ആണ്. അതായത് ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. 

സാധാരണയായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം നവംബർ ഒന്ന് മുതലാണ് ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ അത് ഒക്ടോബർ 1 മുതൽ ആരംഭിച്ചിരുന്നു.  ലൈഫ് സർട്ടിഫിക്കറ്റ് ഇനിയും സർപ്പിക്കാത്തവർ അവസാന നിമിഷത്തേക്ക് മാറ്റിവെക്കാതെ എത്രയും വേഗം സമർപ്പിക്കുന്നതായിരിക്കും ഉചിതം കാരണം, നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ മുടങ്ങാനിടയുണ്ട്. 

Latest Videos

undefined

എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, പല കാരണങ്ങളാൽ സമയത്തിനുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത മാസമോ അതിനുശേഷമോ സമർപ്പിക്കാം. എന്നാൽ, ലൈഫ് സർട്ടിഫിക്കറ്റ് സെൻട്രൽ പെൻഷൻ പ്രോസസ്സിംഗ് സെന്ററുകളിൽ (സിപിപിസി) എത്തിയതിനുശേഷം മാത്രമേ തുക വിതരണം ചെയ്യൂ.

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള രേഖകൾ 

-പിപിഒ നമ്പർ

-ആധാർ നമ്പർ

- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ

-ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ 

പെൻഷൻകാർക്ക്  അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ ഈ ഏഴ് രീതികളിലൂടെ സമർപ്പിക്കാം.

1) ജീവൻ പ്രമാണ്‍ പോർട്ടൽ

2) "UMANG" മൊബൈൽ ആപ്പ്

3) ഡോർസ്റ്റെപ്പ് ബാങ്കിംഗ് (DSB) 

4) പോസ്റ്റ് ഓഫീസുകളിൽ ബയോമെട്രിക് ഉപകരണങ്ങൾ വഴി.

5) വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ ഐഡന്റിഫിക്കേഷൻ പ്രക്രിയ വഴി

6) ഫെയ്‌സ് ഓതന്റിക്കേഷൻ

7) നേരിട്ട് ബാങ്കിലെത്തി ലൈഫ് സർട്ടിഫിക്കറ്റ് ഫോമുകൾ നൽകാം.

click me!