'ഇനി കീശ ചോരും', ഡെലിവറി ഫീസ് ഉയര്‍ത്തി സൊമാറ്റോയും സ്വിഗിയും

By Web Team  |  First Published Jan 27, 2020, 6:51 PM IST

ബെംഗളൂരുവില്‍ ചെറിയ ഓര്‍ഡറുകള്‍ക്ക് 16 മുതല്‍ 45 രൂപ വരെ ഡെലിവറി ഫീസായി നല്‍കണം. കൂടുതല്‍ തിരക്കേറിയ സമയത്ത് 25 രൂപ വരെ അധിക ഡെലിവറി ഫീസ് സൊമാറ്റോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


മുംബൈ: ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലകളായ സ്വിഗിയും സൊമാറ്റോയും ഡെലിവറി ഫീസ് വര്‍ധിപ്പിച്ചു. ഇനി ഉപഭോക്താവ് കൂടുതല്‍ തുക ഭക്ഷണത്തിനായി മുടക്കേണ്ടി വരും. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ഓര്‍ഡര്‍ ക്യാൻസൽ ചെയ്യുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. വിപണിയിൽ പ്രതികൂലമായ മാറ്റമാണ് ഇതിലൂടെ ഉണ്ടായതെന്നാണ് ഹോട്ടലുടമകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്ത് മാത്രം 5-6 ശതമാനം ഇടിവ് ഓര്‍ഡറുകളില്‍ സംഭവിച്ചതായാണ് വിവരം.

സൊമാറ്റോ ഗോള്‍ഡ് അംഗത്വ വിലയും സ്വിഗി സൂപ്പര്‍ നിരക്കും വര്‍ധിപ്പിച്ചു. ഹോട്ടലില്‍ നിന്ന് ഉപഭോക്താവിന്റെ ഇടം വരെയുള്ള ദൂരം, ഭക്ഷണത്തിന്റെ വില, ഹോട്ടല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്ക് വര്‍ധന
ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Latest Videos

ബെംഗളൂരുവില്‍ ചെറിയ ഓര്‍ഡറുകള്‍ക്ക് 16 മുതല്‍ 45 രൂപ വരെ ഡെലിവറി ഫീസായി നല്‍കണം. കൂടുതല്‍ തിരക്കേറിയ സമയത്ത് 25 രൂപ വരെ അധിക ഡെലിവറി ഫീസ് സൊമാറ്റോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീല്‍ ഫോര്‍ വണ്‍ ഓഫറിന് 15 രൂപ നല്‍കണം, ഇത് നേരത്തെ സൗജന്യമായിരുന്നു.
 

click me!