ഏറ്റവും ധനികനായ മലയാളിയായി എംഎ യൂസഫലി. ലുലു ഗ്രൂപ്പിന്റെ പടയോട്ടം തുടരുന്നു. ഡോ. ഷംഷീർ വയലിലാണ് രണ്ടാം സ്ഥാനത്ത്.
മലയാളികളിൽ അതിസമ്പന്നനാര് എന്നതിൽ സംശയം വേണ്ട. ഹുറൂൺ ഇന്ത്യയുടെ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലിയാണ്. 55,000 കോടി രൂപയുടെ ആസ്തിയുമായാണ് യൂസഫലി ഒന്നാം സ്ഥാനത്ത് എത്തിയത്. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലാണ് രണ്ടാം സ്ഥാനത്തുള്ളത്. റേഡിയോളജിസ്റ്റും യുഎഇയിൽ ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിൽ 33,000 കോടി രൂപയുടെ ആസ്തിയുമായാണ് രണ്ടാമത് എത്തിയത്. ഹുറൂൺ ഇന്ത്യയും 360 വൺ വെൽത്തും ചേർന്ന് പുറത്തിറക്കിയ സമ്പന്ന പട്ടികയില്‍ ദേശീയ റാങ്കിൽ 25-ാംസ്ഥാനത്താണ് എംഎ യൂസഫലി. 46-ാംസ്ഥാനത്താണ് ഡോ. ഷംഷീർ വയലിൽ
ALSO READ: അനന്ത് അംബാനിക്ക് തിരിച്ചടി, റിലയന്‍സ് ബോർഡിലേക്കെടുക്കരുതെന്ന് പ്രോക്സി ഉപദേശകർ
undefined
ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്ന ലുലു ഗ്രൂപ്പ്, കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചിരുന്നു. ലുലു ഗ്രൂപ്പിന്റെ 258- മത്തെതും യുഎഇയിലെ 104-മത്തെയുമാണ് ഇത്. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും അടുത്ത വർഷം അവസാനത്തോടെ ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 300 ആക്കുക എന്നതാണ് ലക്ഷ്യമെന്നും യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.
പട്ടികയിലെ യുവ സമ്പന്നരുടെ മുൻനിരയിലാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്ന ഡോക്ടറായ ഷംഷീർ വയലിൽ. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്‌സ് അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിലൂടെ വൻ നേട്ടമുണ്ടാക്കിയിരുന്നു.
ALSO READ: പ്രിയപ്പെട്ടവൻ ടാറ്റ തന്നെ, മഹീന്ദ്രയെ പിന്തള്ളി
ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളികളിൽ മൂന്നാം സ്ഥാനത്ത്. 31,000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 27,600 കോടി രൂപയുടെ ആസ്തിയുമായി ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് നാലാം സ്ഥാനത്താണ്.
അതേസമയം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനെന്ന പദവിയിൽ നിന്നും ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി വീണ്ടും ഒന്നാമതെത്തി.
ALSO READ: മുകേഷ് അംബാനി മക്കൾക്ക് എത്ര കൊടുക്കും? ഓരോ മീറ്റിംഗിന്റെയും പ്രതിഫലം ഇതാണ്