റിസ്കില്ലാതെ വരുമാനം ഉറപ്പാക്കാം. ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക്. പുതുക്കിയ നിരക്കുകൾ അറിയാം
പലിശനിരക്ക് പുതുക്കി യെസ് ബാങ്ക്. 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റ്(ബിപിഎസ്)ആണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ പ്രകാരം പൊതുവിഭാഗത്തിന് 3.25 ശമാനം മുതൽ 7.75 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.75 ശതമാനം മുതല്‍ 8.25 ശതമാനം വരെ പലിശ ലഭിക്കും.
പുതിയ യെസ് ബാങ്ക് എഫ്ഡി നിരക്കുകൾ
7 മുതൽ 14 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ആഭ്യന്തര ടേം ഡെപ്പോസിറ്റുകൾക്ക് ബാങ്ക് 3.25% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 15 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3.70% പലിശയും ,46 മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.10% പലിശയും, 91 മുതൽ 180 ദിവസം വരെ കാലാവധിയിലെ നിക്ഷേപങ്ങൾക്ക് 4.75% പലിശയുമാണ് ബാങ്ക് നിലവിൽ നൽകുന്നത്.
1 വര്‍ഷം മുതല്‍ 18 മാസത്തില്‍ കുറവുള്ള കാലാവധിയിലെ നിക്ഷേപങ്ങൾക്ക് ,റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും. ഇതേ കാലയളവിൽ മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനമാണ് നൽകുന്നത്..
18 മാസം മുതല്‍ 36 മാസത്തില്‍ താഴെയുള്ള കാലാവധിയിലാണ് ഉയര്‍ന്ന നിരക്കായ 7.75 ശതമാനം പലിശ റഗുലർ നിക്ഷേപകർക്ക് ലഭിക്കുന്നത്. ഇക്കാലയളവിലെ നിക്ഷേപങ്ങൾക്ക് മുതിര്‍ന്ന പൗരന്മർക്ക് 8.25 ശതമാനം ലഭിക്കും. 36 മാസം മുതല്‍ 5 വര്‍ഷത്തില്‍ താഴെയുള്ള കാലാവധിയില്‍ 7.25 ശതമാനം പലിശയും ലഭിക്കും. 5 വര്‍ഷം മുതൽ 10 വര്‍ഷ കാലത്തേക്കുള്ള എഫ്ഡികൾക്ക് 7 ശതമാനം പലിശയും, ഇതേ കാലയളവിൽ മുതിർന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം പലിശയും ലഭിക്കും