ജോലിയെക്കുറിച്ച് അന്വേഷിച്ച ശേഷം യുവതി ഇത് ഏറ്റെടുത്തു. തുടക്കത്തിൽ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കിയതിന് യുവതിക്ക് പേയ്‌മെന്റ് ലഭിച്ചു.
ദില്ലി: പാർട് ടൈം ചെയ്ത് പണം നേടാമെന്നുള്ള മോഹവാഗ്ദാനത്തില്‍ കുടുങ്ങിയ യുവതിക്ക് നഷ്ടമായത് 16 ലക്ഷം രൂപ. ധീന സുധ എന്ന 33 കാരിയായ യുവതിയാണ് പണം നഷ്ടമായത്. ഈ വർഷം ഓഗസ്റ്റിൽ ടെലിഗ്രാം ആപ്പിൽ ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചതാണ് തട്ടിപ്പിന്‍റെ തുടക്കം. അതിൽ ഓൺലൈനിൽ ഹോട്ടലുകൾ റേറ്റിംഗ് ചെയ്യുന്ന ഒരു പാർട്ട് ടൈം ജോലിയാണ് യുവതിക്ക് വാഗ്ദാനം ചെയ്തത്. ഓരോ റേറ്റിംഗിനും നല്ല വരുമാനം ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്.
ജോലിയെക്കുറിച്ച് അന്വേഷിച്ച ശേഷം യുവതി ഇത് ഏറ്റെടുത്തു. തുടക്കത്തിൽ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കിയതിന് യുവതിക്ക് പേയ്‌മെന്റ് ലഭിച്ചു. എന്നാൽ പിന്നീട് കൂടുതൽ സാമ്പത്തിക നേട്ടങ്ങൾക്കായി ഓൺലൈനിൽ പണം നിക്ഷേപിക്കാനാണ് തട്ടിപ്പുകാർ പ്രേരിപ്പിച്ചത്. ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കിയതിന് പണം ലഭിച്ചതോടെ യുവതിയെ ഇവരെ പൂര്‍ണമായി വിശ്വസിക്കുകയായിരുന്നു. ഏകദേശം ഒരു മാസത്തിനിടെ, ഓഗസ്റ്റ് ഏഴിനും സെപ്റ്റംബർ 11 നും ഇടയിൽ തട്ടിപ്പ് പദ്ധതിയിൽ 15,74,257 രൂപ നിക്ഷേപിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
undefined
പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ തട്ടിപ്പുകാർ ആദ്യം വിസമ്മതിച്ചു. പിന്നാലെ ഈ പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തതോടെയാണ് യുവതിക്ക് തട്ടിപ്പാണെന്ന് മനസിലായത്. ഇതോടെയാണ് പൊലീസില്‍ പരാതി നൽകിയത്. ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾ വർധിച്ചുവരികയാണ് അധികൃതര്‍ മുന്നറിയിപ്പ് നൽകി.
അതിനാൽ വളരെ നല്ലതെന്നും എളുപ്പമെന്നും തോന്നുന്ന ജോലി വാഗ്ദാനങ്ങൾ കാണുമ്പോൾ ജാഗ്രത കൂടി പുലർത്തണം. ജോലി പോസ്റ്റിംഗുകളുടെ നിയമസാധുത പരിശോധിച്ച് ഉറപ്പ് വരുത്തണം. കൂടാതെ, വ്യക്തികളിൽ നിന്നുള്ള നിയമവിരുദ്ധമായ ലിങ്കുകളിലോ ഓഫറുകളിലോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. തട്ടിപ്പാണെന്ന് സംശയം തോന്നിയാല്‍ എത്രയും വേഗം ബന്ധപ്പെട്ടവരെ വിവരം അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.