ഭീം യുപിഐ ഇടപാടുകള്‍ക്ക് ഇന്‍സന്‍റീവ്; 1500 കോടി നീക്കിവച്ച് കേന്ദ്രം

സാധാരണക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പ്രയോജനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.

Will UPI transactions below 2,000 be charged This govt incentive scheme announced on March 19 is the reason this wont happen

ചെറിയ മൂല്യമുള്ള ഭീം യുപിഐ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 1,500 കോടി രൂപയുടെ ഇന്‍സന്‍റീവ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സാധാരണക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പ്രയോജനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. ഭീം യുപിഐ വഴി നടത്തുന്ന രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് ആയിരിക്കും ഇന്‍സന്‍റീവ്. കുറഞ്ഞ മൂല്യമുള്ള ഭീം യുപിഐ ഇടപാടുകള്‍  പ്രോത്സാഹിപ്പിക്കുനത്തിന്‍റെ ഭാഗമായാണ് നീക്കം. പദ്ധതി പ്രകാരം ചെറുകിട വ്യാപാരികള്‍ക്ക് ഓരോ ഇടപാടിനും 0.15 ശതമാനം നിരക്കില്‍ സര്‍ക്കാര്‍ ഇന്‍സന്‍റീവ് നല്‍കും. പദ്ധതിയുടെ എല്ലാ പാദങ്ങളിലും, അതത് ബാങ്കുകളുടെ ക്ലെയിം തുകയുടെ 80 ശതമാനം യാതൊരു നിബന്ധനകളും കൂടാതെ വിതരണം ചെയ്യും. ക്ലെയിം തുകയുടെ ശേഷിക്കുന്ന 20 ശതമാനം തിരിച്ചടവ് മറ്റ് ചില വ്യവസ്ഥകള്‍ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കും.

യുപിഐ ഇന്‍സെന്‍റീവിന്‍റെ നേട്ടങ്ങള്‍ എന്തൊക്കെയാണ്?

Latest Videos

സാധാരണക്കാര്‍ക്ക് യാതൊരു ചെലവുമില്ലാതെ തടസ്സമില്ലാത്ത യുപിഐ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. ചെറുകിട വ്യാപാരികള്‍ക്ക് അധിക ചെലവില്ലാതെ യുപിഐ സേവനങ്ങള്‍ ലഭ്യമാക്കാനും കഴിയും

ഇന്‍സന്‍റീവ് ഏര്‍പ്പെടുത്തുന്നതോടെ യുപിഐ പേയ്മെന്‍റ് സ്വീകരിക്കാന്‍ ചെറുകിട വ്യാപാരികള്‍ തയാറാകും

ചെറുകിട വ്യാപാരികളെ ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും.

ഭീം-യുപിഐ പ്ലാറ്റ്ഫോം പ്രചാരിപ്പിക്കുന്നതിലൂടെ  20,000 കോടി മൊത്തം യുപിഐ ഇടപാട് എന്ന ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്രത്തെ സഹായിക്കുമെന്ന് പ്രതീക്ഷ.

ശക്തവും സുരക്ഷിതവുമായ ഡിജിറ്റല്‍ പേയ്മെന്‍റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പദ്ധതി സഹായിക്കും.

ടയര്‍ 3 മുതല്‍ 6 വരെയുള്ള നഗരങ്ങളില്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും യുപിഐയുടെ വ്യാപനം ഉറപ്പാക്കാന്‍ ഇന്‍സന്‍റീവ് സഹായിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ഭീം-യുപിഐയ്ക്കായി സര്‍ക്കാര്‍ നല്‍കിയ ഇന്‍സന്‍റീവ് 3,268 കോടി രൂപയായിരുന്നു.

vuukle one pixel image
click me!