വാഹനം ഇടിക്കാന്‍ ശ്രമിച്ചതില്‍ തര്‍ക്കം, പ്രശ്നം പരിഹരിക്കുന്നതിനിടെ കുഴഞ്ഞ് വീണ സ്കൂട്ടർ യാത്രികന്‍ മരിച്ചു

വാക്കുതര്‍ക്കത്തിനിടെയാണ് സ്കൂട്ടര്‍ യാത്രികന്‍ കുഴഞ്ഞുവീണത്.

man collapsed and died in national highway in trissur

തൃശൂർ:ദേശീയപാതയിൽ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. എടമുട്ടം സ്വദേശി സജീവൻ (58) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ കാളമുറി സെന്‍ററിന് വടക്ക് ഭാഗത്താണ് സംഭവം. സ്കൂട്ടറില്‍ വരികയായിരുന്ന സജീവനെ ഒരു കണ്ടെയ്നര്‍ ലോറി ഇടിക്കാന്‍ ശ്രമിച്ചു. ഇതോടെ വണ്ടിനിര്‍ത്തി സജീവനും കണ്ടെയ്നര്‍ ഡ്രൈവറും വാക്കുതര്‍ക്കം ഉണ്ടായി. 

വാക്കുതര്‍ക്കത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇടപെടുകയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നു. സജീവനെ ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Latest Videos

Read More:മാനിനെ വെടിവെച്ച് കൊന്നു, ഇറച്ചി പങ്കിട്ടെടുത്തു; പ്രതികള്‍ കീഴടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
vuukle one pixel image
click me!