വികസ്വര രാജ്യങ്ങളിലെ വനിതാ സംരംഭകർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് മൊബൈൽ ഡാറ്റ പാക്കുകളുടെ അമിത നിരക്ക്. ഡിജിറ്റൽ സമ്പത്ത് വ്യവസ്ഥയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ അടിസ്ഥാനപ്പെടുത്തി ചെറി ബ്ലെയർ ഫൗണ്ടേഷൻ ഫോർ വിമൻ എന്ന സ്ഥാപനം നടത്തിയ സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്
വികസ്വര രാജ്യങ്ങളിലെ വനിതാ സംരംഭകർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് മൊബൈൽ ഡാറ്റ പാക്കുകളുടെ അമിത നിരക്ക്. ഡിജിറ്റൽ സമ്പത്ത് വ്യവസ്ഥയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ അടിസ്ഥാനപ്പെടുത്തി ചെറി ബ്ലെയർ ഫൗണ്ടേഷൻ ഫോർ വിമൻ എന്ന സ്ഥാപനം നടത്തിയ സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 96 വികസ്വര രാജ്യങ്ങളിൽ നിന്നും 3,000 വനിതാ സംരംഭകർ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, വനിതാ സംരംഭകർക്ക് ഏറെ നിർണായകമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും താഴ്ന്ന അല്ലെങ്കിൽ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ സ്വന്തമായി ബിസിനസ് ചെയ്യുന്നവരിൽ 45 ശതമാനവും സ്ത്രീകൾക്ക് അമിത ചിലവും കണക്ഷൻ പ്രശ്‍നങ്ങളും കാരണം പലപ്പോഴും ഇൻറർനെറ്റ് സംവിധാനങ്ങൾ ലഭ്യമാകുന്നില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
ഫാഷൻ ഔട്ട്‍ലെറ്റുകൾ, ഭക്ഷണം, ഫാം തുടങ്ങിയ മേഖലകളിൽ ബിസിനസ് ചെയ്യുന്ന സ്ത്രീകൾ അവരുടെ സംരംഭത്തെ വളർത്താനും ഉപഭോക്താക്കളുമായി ഇടപഴകാനും, ഡിജിറ്റൽ പെയ്‌മെൻറുകൾ നടത്താനും കൂടുതലും മൊബൈൽ ഫോണുകളെയാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഈ മേഖലകളിൽ മാത്രമല്ല മറ്റ് സംരംഭങ്ങളിലും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇൻറർനെറ്റ് സംവിധാനാമെന്ന് ചെറി ബ്ലെയർ ഫൗണ്ടേഷൻ സിഇഒ പറയുന്നു. അതേസമയം ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ ഇപ്പോഴും സ്ത്രീകൾ പലതരം വെല്ലുവിളികൾ നേരിടുന്നുണ്ട്. സ്വകാര്യത, സുരക്ഷാ, ഓൺലൈൻ പീഡനങ്ങൾ തുടങ്ങിയ പ്രശ്‍നങ്ങൾ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും സ്ത്രീകളെ പിന്നിലേക്ക് വലിക്കുന്നു.
ഇതിൽ 92 ശതമാനം സ്ത്രീകളിലും സ്മാർട്ട് ഫോണുകളുണ്ടെങ്കിലും ഇൻറർനെറ്റ് സംവിധാനങ്ങൾ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. വികസിത രാജ്യങ്ങളിൽ വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ചിലവുകുറഞ്ഞ മൊബൈൽ പാക്കേജുകളിൽ ഉണ്ടെങ്കിലും വലിയ തോതിലുള്ള ഇൻറർനെറ്റ് സംവിധാനങ്ങൾ ചെലവേറിയതാണ്. ആമസോൺ, അലിബാബ തുടങ്ങിയ ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമുകൾ പോലും വളരെ ചുരുക്കം സ്ത്രീകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നും സർവേയിൽ കണ്ടെത്തി.
ഓൺലൈൻ വഴി സാധനങ്ങൾ വിൽക്കുന്ന സ്ത്രീകൾക്കും സുരക്ഷാ ആശങ്കകൾ ഉണ്ടെന്ന് പറയുന്നു. അതിൽ 57 ശതമാനം സ്ത്രീകളും ഓൺലൈൻ വഴി പല പ്രശ്‌നങ്ങളും അഭിമുഖീകരിച്ചവരാണ്. 36 ശതമാനം സ്ത്രീകൾ അവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 41 ശതമാനം സ്ത്രീകൾ അവരുടെ ചിത്രങ്ങൾ പോലും സംരംഭത്തിൻറെ പ്രൊഫൈലിൽ ചേർത്തിട്ടില്ല എന്നാണ് സർവേയിൽ വ്യക്തമാകുന്നത്. കൂടാതെ പുരുഷന്മാരുടെ ഇടപെടലിൽ പേടിയുള്ളവരാണ് അധിക പേരും.
സമൂഹ മാധ്യമങ്ങൾ വഴി പലരും അശ്ലീല ഫോട്ടോകൾ ചോദിക്കുമെന്നും അക്രമ സ്വഭാവം കാണിക്കുമെന്നും ഭയപ്പെടുന്നവരാണ് ഭൂരിഭാഗം സ്ത്രീകളെന്നും സർവ്വേ റിപ്പോർട്ടിൽ വ്യക്തമാകുന്നു. ഇൻറർനെറ്റ് കണക്റ്റിവിറ്റി കാര്യക്ഷമമാക്കുന്നതിനും ചിലവ് കുറക്കുന്നതിനും വികസ്വര രാജ്യങ്ങൾ മൊബൈൽ ഡാറ്റ നെറ്റ് വർക്കുകളിൽ നിക്ഷേപം നടത്തണമെന്നും സ്ത്രീകൾക്കെതിരെയുള്ള അക്രമണങ്ങളിൽ ശക്തമായ നടപടികൾ കൈകൊള്ളുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണെമന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആത്മഹത്യയില്‍നിന്നും ജീവിതത്തിലേക്ക് ഒരു പാലമുണ്ട്, ഉദാഹരണം ഉഷ ടീച്ചര്‍!