മോദിയുടെ ശ്രീലങ്ക സന്ദര്‍ശനം ഏപ്രില്‍ അഞ്ചിന്

സന്ദര്‍ശനത്തോടനുബന്ധിച്ച് ശ്രീലങ്കയിലെ സാംപൂര്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ മോദി ഉദാഘാടനം ചെയ്യും.

 PM Modi visits Sreelanka on April 5

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക സന്ദര്‍ശിക്കും. ശ്രീലങ്കന്‍ പ്രസിഡന്‍റ് അനുര കുമാര ദിസനായകെയാണ് മോദിയുടെ സന്ദര്‍ശന തീയതി വെള്ളിയാഴ്ച വ്യക്തമാക്കിയത്. ദിസനായകെ കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍  ഉണ്ടാക്കിയ കരാറുകളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനാണ് മോദി ശ്രീലങ്കയിലേക്ക് പോകുന്നത്.  

സന്ദര്‍ശനത്തോടനുബന്ധിച്ച് ശ്രീലങ്കയിലെ സാംപൂര്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ മോദി ഉദ്ഘാടനം ചെയ്യും.  സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡും ഇന്ത്യയുടെ എന്‍ടിപിസിയും ചേര്‍ന്ന് 2023 ലാണ് 135 മെഗാവാട്ട് സൗരോര്‍ജനിലയം സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. 

Latest Videos

Read More:ഒറ്റമൂലികളുടെ രഹസ്യം കണ്ടെത്താൻ ചങ്ങലക്കിട്ട് പീഡനം, ഷാബാ ഷെരീഫ് വഴങ്ങിയില്ല; കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
vuukle one pixel image
click me!