മരുന്നുകളുടെ വില കുറയ്ക്കുമോ? ആരോഗ്യ മേഖലയിലെ ബജറ്റ് പ്രതീക്ഷകൾ

By Web Team  |  First Published Jan 29, 2024, 4:27 PM IST

ആരോഗ്യ പരിപാലന മേഖലയിലെ വർധിച്ച ചെലവ് കുറയ്ക്കൽ, മേഖലയ്ക്കുള്ളിൽ നവീകരണവും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 


ണ്ട് ദിവസങ്ങൾക്ക് ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. പൊതുതെരഞ്ഞെടുപ്പ് അടുക്കാറായ സമയമായതിനാൽ ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. എങ്കിലും  2024ലെ ഇടക്കാല ബജറ്റിൽ ആരോഗ്യമേഖല അനുകൂലമായ സമീപനം പ്രതീക്ഷിക്കുന്നുണ്ട്. ആരോഗ്യ പരിപാലന മേഖലയിലെ വർധിച്ച ചെലവ് കുറയ്ക്കൽ, മേഖലയ്ക്കുള്ളിൽ നവീകരണവും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 

ആരോഗ്യ മേഖലയിൽ മരുന്നുകളുടെ വർദ്ധിച്ചുവരുന്ന വില ഒരു പ്രധാന വെല്ലുവിളി ഉയർത്തുന്നുണ്ട്. 2024ലെ ഇടക്കാല ബജറ്റ് അവതരണത്തിൽ ധനമന്ത്രി മരുന്നുകളുടെ വില കുറയ്ക്കുമോ?

Latest Videos

undefined

സാമ്പത്തികമായി താങ്ങാനാകുന്ന മരുന്നുകളുടെ വില, താങ്ങാനാകുന്ന രീതിയിലുള്ള മരുന്നുകളുടെ വില എന്നിവ  രാജ്യത്തിൻ്റെ അഭിവൃദ്ധിക്ക് പരമപ്രധാനമാണ്.  ഉയർന്ന ചെലവുകൾ പലപ്പോഴും ചികിത്സ ലഭിക്കാതിരിക്കാനും ഇടയാക്കും. ഇത് ആരോഗ്യപ്രശ്നങ്ങൾ വഷളാക്കുന്നു. ഈ നിർണായക പ്രശ്‌നം തടയുന്നതിനുള്ള സാധ്യതകളിൽ ഒന്ന് അവശ്യ മരുന്നുകളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) കുറയ്ക്കുകയോ നിർണായക മരുന്നുകളുടെ ജനറിക് പതിപ്പുകൾ നിർമ്മിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കുള്ള നികുതി ഇളവുകൾ നൽകുകയോ ആണ്. 

മരുന്നുകളുടെ വിളകൾ കുറയ്ക്കുന്നതിന് ഗവേഷണ പിന്തുണ, ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ബഹുമുഖ സമീപനം ആവശ്യമാണ്. അത്തരമൊരു സമഗ്രമായ തന്ത്രത്തിലൂടെ മാത്രമേ ഇന്ത്യക്ക് എല്ലാവർക്കും താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്ന് എൽപിയു ഫാക്കൽറ്റി ഓഫ് അപ്ലൈഡ് മെഡിക്കൽ സയൻസസ് എക്‌സിക്യൂട്ടീവ് ഡീൻ ഡോ. മോണിക്ക ഗുലാത്തി പറഞ്ഞു
 
മെഡിക്കൽ വിപണി അതിവേഗം വികസിക്കുകയും ഫാർമസ്യൂട്ടിക്കൽ മരുന്നുകളുടെ വില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ ബജറ്റിൽ സർക്കാർ നിർണായക നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്.  പ്രമേഹം, പ്രീ ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകൾ ബാധിച്ച ആളുകളുടെ ഞെട്ടിപ്പിക്കുന്ന എണ്ണം ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. എല്ലാവർക്കും താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ, മരുന്നുകളുടെ വിലയിൽ  ഇളവുകൾ നൽകുകയോ, മരുന്നുകളുടെ വിലയിൽ കർശനമായ നിയന്ത്രണം വരുത്തുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഡോ. മോണിക്ക ഗുലാത്തി പറഞ്ഞു

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ 2024 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ഇത് നിർമ്മല സീതാരാമൻ്റെ ആറാമത്തെ ബജറ്റാണ്. ഈ വർഷം അവസാനം ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ, ഈ ബജറ്റ് ഒരു "വോട്ട്-ഓൺ-അക്കൗണ്ട്" ആയിരിക്കും. തെരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ത്രിസഭയെ തിരഞ്ഞെടുത്തതിന് ശേഷം സമ്പൂർണ ബജറ്റ് അവതരിപ്പിക്കും.
 

click me!