രാജ്യത്തെ വിവിധ ബാങ്കുകളിലെ പലിശ നിരക്ക് അറിയണം. ഏറ്റവും കുറഞ്ഞ പലിശനിരക്ക് കണ്ടെത്തുന്നത് പ്രധാനമാണ്.
വീടെന്ന സ്വപ്‌നത്തിലേക്ക് എത്താൻ പലർക്കും കഴിയാത്തതിന്റെ ഒരു കാരണം പണത്തിന്റെ കുറവ് ആയിരിക്കും. ഇത് നികത്തുന്നതാണ് ഹോം ലോൺ അഥവാ ഭവനവായ്പ. എന്നാൽ കണ്ണുംപൂട്ടി നേരെ ചെന്ന് ഭവനവായ്പ എടുക്കുന്നത് മണ്ടത്തരമാണ്. ആദ്യം രാജ്യത്തെ വിവിധ ബാങ്കുകളിലെ പലിശ നിരക്ക് അറിയണം. ഏറ്റവും കുറഞ്ഞ പലിശനിരക്ക് കണ്ടെത്തുന്നത് പ്രധാനമാണ്. 2024 നവംബർ-ഡിസംബർ മാസങ്ങളിൽ കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്കുകൾ ഇവയാണ്
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഭവന വായ്പയ്ക്ക് 8.35 ശതമാനം ആണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്ന പലിശ. കൂടാതെ 0.50 ശതമാനം പ്രോസസിങ് ഫീസും ഈടാക്കും.
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഭവന വായ്പ എടുക്കുമ്പോൾ പ്രോസസിംഗ് ഫീ നൽകേണ്ട. ബാങ്ക് 8.35 ശതമാനം പലിശ നിരക്കിൽ ഭവനവായ്പകൾ വാഗ്ദാനം ചെയ്യുന്നു
ബാങ്ക് ഓഫ് മഹാരാഷ്ട്ര
അധിക ചെലവുകൾ കുറയ്ക്കാൻ ലക്ഷ്യമിടുന്നവർക്ക് മികച്ച ഓപ്‌ഷൻ ആണ് ഇത്. പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നില്ല. 8.35 ശതമാനം പലിശയ്ക്കാണ് ലോൺ നൽകുന്നത്.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡയിൽ ഭവനവായ്പ 8.40 ശതമാനം മുതൽ പലിശ നിരക്കിൽ ലഭിക്കും.ബാങ്ക് പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കുകയും ചെയ്യുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്കും തങ്ങളുടെ ഭവനവായ്പകൾക്ക് പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. 8.40 ശതമാനം നിരക്കിൽ ആണ് പലിശ നിരക്ക്
ഭവന വായ്പ എടുക്കുമ്പോൾ ഇതുമാത്രം പരിഗണിച്ചാൽ പോരാ. പലിശ നിരക്ക് മാത്രം പരിഗണിക്കാതെ അധിക ചെലവുകൾ കുറിച്ചും അറിഞ്ഞിരിക്കണം. കാരണം, പ്രോസസ്സിംഗ് ഫീസ്, പ്രീപേയ്‌മെൻ്റ് ചാർജുകൾ, കൂടാതെ സ്ഥിരമായതോ ഫ്ലോട്ടിംഗ് ചെയ്യുന്നതോ ആയ പലിശ നിരക്ക് പോലും നിങ്ങളുടെ മൊത്തം തിരിച്ചടവിനെ ബാധിക്കും