ഇലോൺ മാസ്കിന്റെ പിൻഗാമി, ട്വിറ്ററിന്റെ അടുത്ത സിഇഒ; ആരാണ് ലിൻഡ യാക്കാരിനോ?

By Web Team  |  First Published May 12, 2023, 8:00 PM IST

അടുത്ത ആറാഴ്ചയ്ക്കുള്ളിൽ പുതിയ സിഇഒ സ്ഥാനമേൽക്കുമെന്നാണ് സൂചന. ട്വിറ്ററിനെ നയിക്കുക ഇനി ലിൻഡ യാക്കാരിനോ ആയിരിക്കുമോ? 
 


സാൻഫ്രാൻസിസ്കോ: ട്വിറ്ററിനെ നയിക്കാൻ പുതിയ സിഇഒ എത്തുമെന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ പുതിയ സിഇഒ ആരായിരിക്കുമെന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആരംഭിച്ചു. എൻബിസി യൂണിവേഴ്സലിലെ പരസ്യവിഭാഗം മേധാവി ലിൻഡ യാക്കാരിനോ ആയിരിക്കും ട്വിറ്ററിന്റെ പുതിയ സിഇഒ എന്ന് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. അടുത്ത ആറാഴ്ചയ്ക്കുള്ളിൽ പുതിയ സിഇഒ സ്ഥാനമേൽക്കുമെന്നാണ് സൂചന. ആരാണ് ലിൻഡ യാക്കാരിനോ? 

ALSO READ: ഇലോൺ മസ്ക് സ്ഥാനമൊഴിയുന്നു, ട്വിറ്ററിന് ഇനി പുതിയ സിഇഒ

Latest Videos

undefined

ലിൻഡ യാക്കാരിനോയെ കൂറിച്ചുള്ള അഞ്ച് കാര്യങ്ങള്‍ ഇതാ;

1. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, 2011 മുതൽ എൻബിസി യൂണിവേഴ്സലിലെ എക്സിക്യൂട്ടീവാണ് ലിൻഡ യാക്കാരിനോ. കൂടാതെ അവർ നിലവിൽ ഗ്ലോബൽ അഡ്വർടൈസിംഗിന്റെയും പാർട്ണർഷിപ്പുകളുടെയും ചെയർപേഴ്സൺ സ്ഥാനം വഹിക്കുന്നുണ്ട്. 

2. കമ്പനിയുടെ കേബിൾ എന്റർടൈൻമെന്റ്, ഡിജിറ്റൽ അഡ്വർടൈസിംഗ് സെയിൽസ് ഡിവിഷൻ എന്നിവയുടെ മേധാവിയായിരുന്നു  യക്കാരിനോ. എൻ‌ബി‌സി യൂണിവേഴ്‌സലിൽ എത്തുന്നതിന് മുമ്പ്, യക്കാരിനോ ടർണറിൽ 19 വർഷം ജോലി ചെയ്തു. 

3. ടർണറിലെ യക്കാരിനോ അവസാനം വഹിച്ച സ്ഥാനം എന്റർടൈൻമെന്റ് ആഡ് സെയിൽസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിഒഒ എന്നതായിരുന്നു. പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് യാക്കാരിനോ. 

4. വാൾസ്ട്രീറ്റ് ജേണലിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, പരസ്യത്തിന്റെ ഫലപ്രാപ്തി അളക്കുന്നതിനുള്ള രീതികൾ മെച്ചപ്പെടുത്തുന്ന ഉത്തരവാദിത്തം യാക്കാരിനോയ്ക്കായിരുന്നു. 

5. ട്വിറ്ററിന്റെ സിഇഒ ആകാനുള്ള ആഗ്രഹം യക്കാരിനോ തന്റെ സുഹൃത്തുക്കളോട്  മുമ്പ് പ്രകടിപ്പിച്ചിരുന്നു.  ഇലോൺ മസ്‌കിന്റെ പിന്തുണക്കാരിയാകാൻ അവർ ആഗ്രഹിച്ചു .

 

click me!