'ഈ വർഷവും കടൽ കടക്കാനാകില്ല'; ഗോതമ്പിന്റെ കയറ്റുമതി നിരോധനം തുടരും

By Web Team  |  First Published May 26, 2023, 1:02 PM IST

ലഭ്യത കുറഞ്ഞതിയോടെ ആഭ്യന്തര വില കുത്തനെ ഉയർന്നത് കയറ്റുമതി നിരോധനത്തിലേക്ക് നയിച്ചു. 
 


ദില്ലി: ഗോതമ്പ്, ഗോതമ്പ് ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതി നിരോധനം ഈ വർഷവും തുടരുമെന്ന് റിപ്പോർട്ട്. ഗോതമ്പിന്റെ ഉൽപ്പാദനം കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം മേയിൽ ഗോതമ്പിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. രാജ്യത്ത് വില കുതിച്ചുയർന്നതിനെ തുടർന്ന് നിരോധിക്കുകയിരുന്നു. 

ഗോതമ്പ് കയറ്റുമതി അനുവദിക്കില്ലെന്ന് ഭക്ഷ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി സുബോധ് കെ സിംഗ് പറഞ്ഞു, ഇന്ത്യ ഗോതമ്പ് കയറ്റുമതി ചെയ്യുന്നത് ആഭന്തര ഉപയോഗത്തിന് ശേഷം മിച്ചം വരുമ്പോൾ മാത്രമാണെന്നും അല്ലാതെ പ്രാഥമിക ഗോതമ്പ് കയറ്റുമതി രാജ്യമല്ലെന്നും  സുബോധ് കെ സിംഗ് കൂട്ടിച്ചേർത്തു.

Latest Videos

undefined

ALSO READ: മുകേഷ് അംബാനിയുടെ 100 വർഷം പഴക്കമുള്ള തറവാട് നവീകരിച്ചു; ചെലവായത് കോടികൾ

കേന്ദ്രത്തിന്റെ ഗോതമ്പ് സംഭരണം, ഗോതമ്പിന്റെ മൊത്തവില നിയന്ത്രണത്തിൽ നിലനിർത്തുന്നതിൽ നിർണായകമാണ്. സർക്കാരിനുവേണ്ടി ഗോതമ്പ് വാങ്ങുന്ന ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) സംഭരണം മെയ് 21-ന് 26.14 ദശലക്ഷം ടണ്ണായിരുന്നു, 34 ലക്ഷം ടൺ ആണ് ലക്ഷ്യം. എന്നാൽ സർക്കാർ സംഭരണവും വിളവെടുപ്പ് കാലവും അവസാനിക്കുമ്പോഴേക്കും ഇത് 27 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പൺ മാർക്കറ്റ് ഇടപെടലുകൾക്കായി സർക്കാരിന് 8.5-9 ദശലക്ഷം ടൺ ശേഷിക്കുമെന്നും സിംഗ് പറഞ്ഞു.

ഏറ്റവും കൂടുതൽ ധാന്യം ഉത്പാദിപ്പിക്കുന്ന ഉത്തർപ്രദേശിലെ സംഭരണം 3.5 ദശലക്ഷം ടണ്ണിൽ നിന്ന് 2.09 ദശലക്ഷം ടണ്ണായി കുറഞ്ഞു. അതേസമയം, ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തിൽ ഗോതമ്പിന്റെ വിലയിൽ കിലോയ്ക്ക് 160 രൂപയുടെ വർധനയുണ്ടായതായി വ്യാപാരികൾ പറഞ്ഞു. 

ആഗോള ഗോതമ്പ് ഉത്പാദകരിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായ ഉക്രൈൻ, റഷ്യയുടെ അധിനിവേശത്തെ തുടർന്ന് കയറ്റുമതി നിർത്തി വെച്ചിരുന്നു. ഇതോടെ ആഗോള തലത്തിൽ ഗോതമ്പ് ക്ഷാമം രൂക്ഷമായി. 

click me!