ക്രെഡിറ്റ് കാർഡിലെ കടം കഴുത്തറ്റം എത്തിയോ? കടങ്ങൾ തീർക്കാൻ പോംവഴി ഇതാ

By Web Team  |  First Published Aug 24, 2023, 5:06 PM IST

ക്രെഡിറ്റ് കാർഡ് കടം ഉയരുന്നതിന്റെ ഭാഗമായി സിബിൽ സ്‌കോർ കുറയുകയും ചെയ്യും. ഉയർന്ന പലിശ നിരക്കിനൊപ്പം ഒരാൾക്ക് അവരുടെ ക്രെഡിറ്റ് കാർഡിൽ ഉയർന്ന കടബാധ്യതയുണ്ടെങ്കിൽ ഈ നോക്കാം


രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും ചെറിയ തുകയ്ക്ക് വേണ്ടിയായിരിക്കും ആദ്യം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തുടങ്ങുക. ഒരു മാസത്തിനുള്ളിൽ ഇവ തിരിച്ച് നല്കാമെന്നുള്ള ധാരണ ഉണ്ടാകാം. പിന്നീട ഇത് വലിയ തുകകളിലേക്ക് എത്തുമ്പോൾ തിരിച്ചടവിന് സാധിക്കാതെ വരുമ്പോൾ കാര്യങ്ങൾ കൈവിട്ട പോകും. 

 ക്രെഡിറ്റ് കാർഡ് കടം ഉയരുന്നതിന്റെ ഭാഗമായി സിബിൽ സ്‌കോർ കുറയുകയും ചെയ്യും. കടങ്ങൾ തിരിച്ചടയ്ക്കുന്നതിന് വിവിധ ഓപ്ഷനുകൾ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കാവുന്ന ഒന്നാണ് ബാലൻസ് ട്രാൻസ്ഫർ ചെയ്യുക എന്നുള്ളത്. ഇത് സാമ്പത്തിക പിരിമുറുക്കം കുറയ്ക്കുക മാത്രമല്ല കാർഡ് ഉടമയുടെ മണി മാനേജ്‌മെന്റ് കഴിവുകൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Latest Videos

undefined

എന്താണ് ക്രെഡിറ്റ് കാർഡ് ബാലൻസ് ട്രാൻസ്ഫർ? 

ഉയർന്ന പലിശ നിരക്കിനൊപ്പം ഒരാൾക്ക് അവരുടെ ക്രെഡിറ്റ് കാർഡിൽ ഗണ്യമായ ഉയർന്ന കടബാധ്യതയുണ്ടെങ്കിൽ, ബാലൻസ് ട്രാൻസ്ഫർ പ്രയോജനപ്രദമായ ഒന്നാണ്. കാർഡ് ഉടമകൾക്ക് അവരുടെ തീർപ്പാക്കാത്ത കുടിശ്ശിക കുറഞ്ഞ പലിശ നിരക്കിൽ മറ്റൊരു ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റാം എന്നർത്ഥം. എല്ലാ ബാങ്കുകളും ക്രെഡിറ്റ് കാർഡ് ബാലൻസ് കൈമാറ്റം അനുവദിക്കുന്നില്ലെങ്കിലും, ചില ബാങ്കുകൾ അനുവദിക്കും, അതുകൊണ്ടാണ് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ ഇതുകൂടി പരിഗണിക്കേണ്ടതാണ്. 

ക്രെഡിറ്റ് കാർഡ് ബാലൻസ് ട്രാൻസ്ഫർ എങ്ങനെ ചെയ്യാം?

1. ബാലൻസ് ട്രാൻസ്ഫർ ഫീച്ചർ ഉള്ള ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.

2. അടുത്തതായി, ബാലൻസ് ട്രാൻസ്ഫർ സൗകര്യം ആരംഭിക്കാൻ ബാങ്കിനെ അറിയിക്കുക.

3. നിങ്ങളുടെ നിലവിലുള്ള കാർഡിന്റെ വിശദാംശങ്ങൾ നൽകുകയും കൈമാറ്റം ചെയ്യേണ്ട തുക അറിയിക്കുകയും ചെയ്യുക.

4. ബാലൻസ് കൈമാറ്റം പൂർത്തിയായിക്കഴിഞ്ഞാൽ, നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ കുടിശ്ശിക തീർക്കാൻ തുടങ്ങുക.

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

click me!