മുതിർന്ന പൗരന്മാർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും മത്സരാധിഷ്ഠിതമായ പലിശ നിരക്കിൽ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനുമായാണ് എസ്ബിഐ വീകെയർ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം അവതരിപ്പിച്ചത്.
അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്ക്, മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ വീകെയർ സ്കീമിൽ അപേക്ഷിക്കാനുള്ള അവസാന മാസമാണിത്. മുതിർന്ന പൗരന്മാർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും മത്സരാധിഷ്ഠിതമായ പലിശ നിരക്കിൽ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനുമായാണ് എസ്ബിഐ വീകെയർ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം അവതരിപ്പിച്ചത്.
പലിശ നിരക്ക്
undefined
എസ്ബിഐ വെബ്‌സൈറ്റ് പ്രകാരം, പൊതുജനങ്ങൾക്കുള്ള പലിശ നിരക്കിനേക്കാൾ 50 ബിപിഎസ് (നിലവിലുള്ള പ്രീമിയം 50 ബിപിഎസിനു പുറമെ) അധിക പ്രീമിയം, മുതിർന്ന പൗരൻമാർക്ക് ലഭിക്കും. അഞ്ച് വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള വീ കെയർ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ 7.50 ശതമാനം പലിശ നിരക്ക് ആണ് നിക്ഷേപകർക്ക് ലഭിക്കുക. പ്രതിമാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, അർധ വാർഷികത്തിലോ അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിലോ ആണ് വീ കെയർ സ്കീമിൽ പലിശ ലഭിക്കുക. നികുതി കുറച്ചതിനുശേഷമായിരിക്കും പലിശ ലഭ്യമാവുക. 2023 സെപ്റ്റംബര്‍ 30 ആണ് എസ്ബിഐ വീകെയറിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി. 2020ൽ കൊവിഡ് മഹാമാരി സമയത്താണ് മുതിർന്ന പൗരൻമാർക്കായി ഈ സ്പെഷ്യൽ സ്കീം എസ്ബിഐ അവതരിപ്പിച്ചത്.
എസ്ബിഐ സീനിയർ സിറ്റിസൺ എഫ്ഡി നിരക്കുകൾ
വിവിധ കാലയളവിലെ നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് എസ്ബിഐ 0.50 ശതമാനം ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്,സാധാരണ സ്ഥിര നിക്ഷേപങ്ങൾക്ക്, ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 3.50 ശതമാനം മുതൽ 7.50 ശതമാനം വരെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം