'പൊലീസിന്റെ ജോലിയല്ല ചെയ്യുന്നത്, എങ്കിലും ചില കാര്യങ്ങളിൽ ഇടപെടേണ്ടി വരും'; നയം വ്യക്തമാക്കി ആർബിഐ ​ഗവർണർ

By Web Team  |  First Published Oct 18, 2024, 9:10 PM IST

നാല് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ആർബിഐ ​ഗവർണർ നയം വ്യക്തമാക്കിയത്. 


ദില്ലി: നാല് പ്രധാന ബാങ്കിങ് ഇതര സ്ഥാപനങ്ങളെ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കിയ നടപടിയിൽ പ്രതികരണവുമായി റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസ്. റിസർവ് ബാങ്ക് പൊലീസിനെപ്പോലെയല്ല പ്രവർത്തിക്കുന്നതെന്നും എന്നാൽ പണവിപണിയിൽ കർശനമായ ജാ​ഗ്രത പുലർത്തുകയും നടപടികൾ സ്വീകരിക്കേണ്ട സമയത്ത് കൈക്കൊള്ളുകയും ചെയ്യുമെന്ന് അദ്ദേഹം ക്രെഡിറ്റ് ഫോറത്തിൽ സംസാരിക്കവെ പറഞ്ഞു.  

സച്ചിൻ ബൻസലിൻ്റെ നവി ഫിൻസെർവടക്കം നാല് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഇക്കാര്യം പറഞ്ഞത്. ക്രെഡിറ്റ് മാർക്കറ്റുകളിൽ ജാഗ്രത പുലർത്തുകയും ആവശ്യമായി വരുമ്പോൾ ഞങ്ങൾ നടപടിയെടുക്കുകയും വേണം. പണപ്പെരുപ്പം ഇപ്പോൾ പരിധിയിലേറെ എത്തി. പണപ്പെരുപ്പം മിതമായിരിക്കണം. വളർച്ചയും പണപ്പെരുപ്പവും സംബന്ധിച്ച് ആർബിഐ വളരെ സൂക്ഷ്മമായി ആർബിഐ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Videos

undefined

വായ്പകളുടെ മേൽ അമിതമായ വില ഏർപ്പെടുത്തുന്നതടക്കമുള്ള നിയമങ്ങൾ ലംഘിച്ചതിന് ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ്, ആരോഹൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, ഡിഎംഐ ഫിനാൻസ്, നവി ഫിൻസെർവ് എന്നീ സ്ഥാപനങ്ങളെയാണ് വായ്പ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വിലക്കിയത്.

പലിശ നിർണയത്തിന് പുറമെ, ഗാർഹിക വരുമാനം വിലയിരുത്തുന്നതിനും മൈക്രോഫിനാൻസ് ലോണുകളുടെ കാര്യത്തിൽ നിലവിലുള്ള / പ്രതിമാസ തിരിച്ചടപിലവ് ബാധ്യതകൾ പരിഗണിക്കുന്നതിനുമുള്ള റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും ആർബിഐ കണ്ടെത്തി. എന്നാൽ, റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന് ഉചിതമായ പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനികളിൽ നിന്ന് സ്ഥിരീകരണം ലഭിച്ചതിന് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും ആർബിഐ അറിയിച്ചു.

click me!