മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച; ഇന്ത്യയിലെ യുഎസ് അംബാസഡറിന്റെ ലക്ഷ്യം

By Web Team  |  First Published May 17, 2023, 4:41 PM IST

മുകേഷ് അംബാനിയെ കണ്ട് ഇന്ത്യയിലെ യുഎസ് അംബാസഡർ.  ലക്ഷ്യം എന്തെന്ന് അറിയാം 


മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. "പുനരുപയോഗ ഊർജ മേഖലയിലെ റിലയൻസിന്റെ നൂതനാശയങ്ങളെക്കുറിച്ച്" അറിയാനാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ട്. 

പുനരുപയോഗ ഊർജ മേഖലയിലെ റിലയൻസിന്റെ നൂതനാശയങ്ങളെ കുറിച്ചും സാമ്പത്തിക സഹകരണത്തിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനെക്കുറിച്ചും മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തിയതായി  ഗാർസെറ്റി ട്വീറ്റ് ചെയ്തു.

Latest Videos

undefined

ALSO READ: 60-ന് മുകളിൽ പ്രായമുള്ളവരാണോ? കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ 

വ്യവസായ പ്രമുഖനെ കാണുന്നതിന് മുമ്പ്, ഗാർസെറ്റി നടൻ ഷാരൂഖ് ഖാനെ മുംബൈയിലെ അദ്ദേഹത്തിന്റെ മന്നത്ത് വീട്ടിലെത്തി സന്ദർശിച്ചു, ആഗോള തലത്തിൽ ബോളിവുഡിന്റെയും ഹോളിവുഡിന്റെയും സാംസ്കാരിക സ്വാധീനത്തെക്കുറിച്ച് ചർച്ച ചെയ്തു. 

മെയ് 15-ന് ഗുജറാത്തിലെ സബർമതി ആശ്രമവും എറിക് ഗാർസെറ്റി  സന്ദർശിച്ചു. "ഇന്ത്യ ഇന്ന് ലോകത്തിന്റെ സ്വപ്നങ്ങളെ ഉൾക്കൊള്ളുകയാണ്. നിങ്ങൾ എവിടെ നിന്നാണെന്നത് പ്രശ്നമല്ല, നിങ്ങളുടെ മാതാപിതാക്കൾ ആരാണെന്നത് പ്രശ്നമല്ല, നിങ്ങൾ ഏത് മതത്തിൽ വിശ്വസിക്കുന്നു എന്നത് പ്രശ്നമല്ല, നിങ്ങൾ ഏത് ഭാഷ സംസാരിക്കുന്നു എന്നത് പ്രശ്നമല്ല. നിങ്ങളുടെ ഹൃദയത്തിലെ സ്വപ്നങ്ങൾ മാത്രമാണ് പ്രധാനം. ഇന്ത്യയുടെ ആ സ്വപ്‌നങ്ങൾ ഓരോ ദിവസവും സാക്ഷാത്കരിക്കപ്പെടുന്നു,” തിങ്കളാഴ്ച സബർമതി ആശ്രമം സന്ദർശിച്ചപ്പോൾ ഗാർസെറ്റി പറഞ്ഞു.

മുൻ ലോസ് ഏഞ്ചൽസ് മേയർ ഗാർസെറ്റിയെ ഇന്ത്യയിലെ അംബാസഡറായി മാർച്ച് 24 ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് നിയമിച്ചത്. 

click me!