ഒരു ദിവസം നിങ്ങൾക്ക് യുപിഐ വഴി എത്ര തുക കൈമാറ്റം ചെയ്യാം എന്നതും നിങ്ങൾ ഏത് ആപ്പ് ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
യുപിഐ ഇടപാടുകൾ നടത്താത്തവർ ചുരുക്കമായിരിക്കും. പലരും ഇന്ന് കാശ് കൈയ്യിൽ സൂക്ഷിക്കാറില്ല, പകരം യുപിഐ ഇടപാടുകളാണ് നടത്തുന്നത്. ഗൂഗിൾ പേ, ആമസോൺ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ആപ്പുകൾ ഇന്ന് സജീവമാണ്. എന്നാൽ യുപിഐ ഇടപാടുകൾക്ക് പരിധിയുള്ള കാര്യം പലർക്കും അറിയില്ല. ഒരു ദിവസം എത്ര രൂപ വരെ യുപിഐ വഴി കൈമാറാം.
സാധാരണ യുപിഐയുടെ ഇടപാട് പരിധി പ്രതിദിനം ഒരു ലക്ഷം രൂപ വരെയാണ്. അതായത്, 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ യുപിഐ പേയ്‌മെന്റുകൾ ഒരു ബാങ്കും അനുവദിക്കുന്നില്ല. അതേസമയം, ഒരു ദിവസം നിങ്ങൾക്ക് യുപിഐ വഴി എത്ര തുക കൈമാറ്റം ചെയ്യാം എന്നതും നിങ്ങൾ ഏത് ആപ്പ് ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഗൂഗിൾ പേ, ആമസോൺ പേ, ഫോൺ പേ പോലുള്ള ജനപ്രിയ ആപ്പുകളിലെ യുപിഐ ഇടപാട് പരിധികൾ ഇതാ.
undefined
ALSO READ: ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രത്യേക ഇൻഷുറൻസ്; പരിരക്ഷ എന്തിനൊക്കെ
ഗൂഗിൾ പേ
ഗൂഗിൾ പേ വഴി ഒരു ദിവസം ഒരു ഉപയോക്താവിന് ഒരു ലക്ഷം രൂപയിൽ കൂടുതൽ അയയ്ക്കാൻ കഴിയില്ല. മാത്രമല്ല, ഒരു ദിവസം 10 ഇടപാടുകളിൽ കൂടുതൽ നടത്താൻ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നില്ല. ഇതിനർത്ഥം നിങ്ങൾക്ക് ഒന്നുകിൽ ഒരു ലക്ഷം രൂപയുടെ ഒരു ഇടപാട് അല്ലെങ്കിൽ വിവിധ തുകകളുടെ 10 ഇടപാടുകൾ വരെ നടത്താം.
ഫോൺ പേ
ഒരു ദിവസത്തേക്ക് ഒരു ലക്ഷം രൂപ തന്നെയാണ് ഫോൺ പേയുടെ പേയ്‌മെന്റ് പരിധി. എന്നാൽ ആപ്പിന് ഒരു ദിവസം 10 എണ്ണം എന്ന ഇടപാടുകളുടെ പരിധിയില്ല.
പേടിഎം
പേടിഎം പേയ്മെന്റ് ആപ്പും ഒരു ദിവസം ഒരു ലക്ഷം രൂപ വരെ മാത്രമേ പേയ്‌മെന്റ് അനുവദിക്കൂ. അതല്ലാതെ, യുപിഐ പേയ്‌മെന്റുകളുടെ കാര്യത്തിൽ പേടിഎമിന് യാതൊരു നിയന്ത്രണവുമില്ല.
ആമസോൺ പേ
യുപിഐ വഴി ഒരു ലക്ഷം രൂപ വരെ പേയ്‌മെന്റുകൾ നടത്താൻ ആമസോൺ പേ അനുവദിക്കുന്നു. കൂടാതെ, ആപ്പ് ഒരു ദിവസം 20 ഇടപാടുകൾ അനുവദിക്കുന്നു, അതേസമയം, പുതിയ ഉപയോക്താക്കൾക്ക് ആദ്യ 24 മണിക്കൂറിനുള്ളിൽ 5,000 രൂപ വരെ മാത്രമേ ഇടപാട് നടത്താൻ കഴിയൂ.