പലചരക്ക് കടയിൽ ചെറിയ തുക അടയ്ക്കാനോ വേണ്ടിയാണെങ്കിലും യുപിഐ ആണ് ആളുകൾ ആശ്രയിക്കുന്നത്. എന്നാൽ പല കാരണങ്ങൾ ചിലപ്പോൾ ഓൺലൈൻ ഇടപാടുകൾ പരാജയപ്പെടാറുണ്ട്
ഇന്നത്തെ കാലത്ത് ഓൺലൈൻ ഇടപാടുകൾ ആണ് കൂടുതലും. ഒരു മാളിൽ ഷോപ്പിംഗിനോ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കുമ്പോഴോ പണം നൽകുമ്പോഴും പലചരക്ക് കടയിൽ ചെറിയ തുക അടയ്ക്കാനോ വേണ്ടിയാണെങ്കിലും യുപിഐ ആണ് ആളുകൾ ആശ്രയിക്കുന്നത്. എന്നാൽ പല കാരണങ്ങൾ ചിലപ്പോൾ ഓൺലൈൻ ഇടപാടുകൾ പരാജയപ്പെടാറുണ്ട്. ചിലപ്പോൾ തെറ്റായ അക്കൗണ്ടിലേക്ക് പണം അയക്കാറുമുണ്ട്. യുപിഐ ഇടപാടുകൾ പരാജയപ്പെടാനുള്ള കാരണങ്ങളെക്കുറിച്ച് അറിയാം.
യുപിഐ ഇടപാടുകൾ പരാജയപ്പെടാനുള്ള കാരണങ്ങൾ
undefined
വേഗത കുറഞ്ഞ ഇന്റർനെറ്റ്: പേയ്‌മെന്റ് പരാജയത്തിനുള്ള ഒരു സാധാരണ കാരണം വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനാണ്. നിങ്ങളുടെ മൊബൈൽ ഫോൺ ഇന്റർനെറ്റുമായി ശരിയായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, പണമിടപാടുകൾ പലപ്പോഴും തടസ്സപ്പെടുകയോ പരാജയപ്പെടുകയോ ചെയ്യും.
ബാങ്ക് സെർവറുകൾ പ്രവർത്തിക്കാത്തത്: പണം അയക്കുന്ന വ്യക്തിയുടെയോ സ്വീകരിക്കുന്നയാളുടെയോ ബാങ്ക് സെർവറുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ പേയ്‌മെന്റുകൾ റദ്ദാക്കപ്പെടുന്നു.
തെറ്റായ യുപിഐ പിൻ നൽകിയാൽ: ഒരു ഓൺലൈൻ പേയ്‌മെന്റ് നടത്താൻ കൃത്യമായ യുപിഐ പിൻ നൽകണം, പലപ്പോഴും ഉപയോക്താക്കൾ തെറ്റായ പിൻ നൽകുന്നത് ഇടപാട് പരാജയപ്പെടാൻ കാരണമാകും. എല്ലായ്പ്പോഴും ശരിയായ പിൻ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ബാലൻസ് ഇല്ലാത്തത്: ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് ബാലൻസിനെക്കുറിച്ച് അറിയാത്ത സമയങ്ങളിൽ ഇടപാടുകൾ നടത്തുന്നത്, അതായത് അവരുടെ ലഭ്യമായ ബാങ്ക് ബാലൻസിനേക്കാൾ കൂടുതൽ തുക പേയ്‌മെന്റുകൾ നടത്താൻ ശ്രമിക്കുന്നത് ഇടപാട് പരാജയപ്പെടാൻ കരണമാക്കിയേക്കും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ, പേയ്‌മെന്റ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാലൻസ് എപ്പോഴും പരിശോധിക്കുക.
പ്രതിദിന യുപിഐ പേയ്‌മെന്റ് പരിധി കവിഞ്ഞു: ഉപയോക്താക്കൾക്ക് നടത്താനാകുന്ന യുപിഐ പേയ്‌മെന്റുകളുടെ എണ്ണത്തിൽ ബാങ്കുകൾ പലപ്പോഴും പ്രതിദിന പരിധി നിശ്ചയിക്കുന്നു. പരിധി കഴിഞ്ഞാൽ ഇടപാടുകൾ നടത്താൻ കഴിയില്ല.