യുപിഐ പ്രീ-അപ്രൂവ്ഡ് ലോൺ; ഗുണങ്ങളും അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അറിയാം

By Web Team  |  First Published Sep 6, 2023, 6:27 PM IST

ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർക്കും യുപിഐ വായ്പ പ്രയോജനപ്പെടുത്താനാവും എന്നതാണ് ഇതിന്റെ വലിയൊരു പ്രയോജനം.


മുംബൈ: യുപിഐ ആപ്പുകളിലൂടെ ഉപഭോക്താക്കൾക്ക് വായ്പ നേരിട്ട് ലഭ്യമാക്കാൻ അനുമതിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇടപാടുകൾക്കായി ബാങ്കുകൾ നൽകുന്ന പ്രീ-അപ്രൂവ്ഡ്  ക്രെഡിറ്റ് ലൈനുകളും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനത്തിൽ ഉൾപ്പെടുത്തുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെയാണ് അറിയിച്ചത്. രാജ്യത്ത് യുപിഐയുടെയും ഉപഭോക്തൃ വായ്പാ വിപണിയുടെയും ഉപയോഗം വർധിപ്പിക്കുകയാണ് ലക്ഷ്യം. 

ഗൂഗിൾ പേ അടക്കമുള്ള യുപിഐ ആപ്പുകളിലൂടെ ഉപഭോക്താക്കൾക്ക് വായ്പ നേരിട്ട് ലഭ്യമാകുമെന്നാണ് സൂചന. മുൻകൂറായി പണം അനുവദിച്ച ശേഷം ഇഎംഐ ആയി അത് തിരിച്ച് ഈടാക്കും. ബൈ നൗ പേ ലേറ്ററിൽ കമ്പനികൾ സ്വീകരിക്കുന്ന നയം തന്നെയാണ് ഇവിടെയും പ്രാവർത്തികമാക്കുക. ക്രെഡിറ്റ് സ്കോർ കൂടി പരിഗണിച്ചായിരിക്കും ബാങ്കുകൾ വായ്പ പരിധി നിശ്ചയിക്കുക.

Latest Videos

undefined

ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർക്കും യുപിഐ വായ്പ പ്രയോജനപ്പെടുത്താനാവും എന്നതാണ് ഇതിന്റെ വലിയൊരു പ്രയോജനം. ഗൂഗിൾ പേ, ഫോൺ പേ മുതലായ അപ്പുകളിലൂടെ ഈസിയായി ഇടപാടുകൾ നടത്തുന്നതുപോലെ ഇനി വായ്പയും ലഭ്യമാകും. ഇതിലൂടെ സുരക്ഷിതമല്ലാത്ത ലോൺ ആപ്പുകളുടെ ഉപയോഗം കുറയ്ക്കാൻ സാധിച്ചേക്കും. ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തൽ, സ്വകാര്യ വിവരങ്ങൾ ശേഖരിക്കൽ തുടങ്ങിയ ആരോപണങ്ങൾ ലോൺ അപ്പുകൾക്ക് നേരെ വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി 

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

tags
click me!