യുകെ സ്വപ്നത്തിന് ചെലവേറും; വിസ ഫീസ് ഈ തിയതി മുതൽ ഉയരുമെന്ന് ബ്രിട്ടൻ

By Web Team  |  First Published Sep 18, 2023, 5:52 PM IST

വിസിറ്റിങ് വിസ ഫീസ് ഉയർത്തി ബ്രിട്ടൻ. വിസ ഫീസും ആരോഗ്യ സർചാർജും വർധിപ്പിക്കുമെന്ന് ജൂലൈയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു.
 


ദില്ലി: ബ്രിട്ടനിലേക്ക് സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടി. സന്ദർശകർക്കുള്ള വിസ ഫീസ് വർദ്ധിപ്പിച്ച് യുകെ.  വിസ വർദ്ധനവ് ഒക്ടോബർ 4 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് അറിയിച്ചു. ആറ് മാസത്തിൽ താഴെ കാലയളവിലുള്ള വിസിറ്റിംഗ് വിസയ്ക്ക് വിദ്യാർത്ഥിയാണെങ്കില്‍ 1544 രൂപ വർദ്ധിക്കും. അല്ലാത്തവർക്ക് 11,845 രൂപയായി ഉയരും.   ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് വിസയിൽ 13,080  രൂപ അധികം നൽകേണ്ടി വരും. 

ALSO READ: മുകേഷ് അംബാനിയുടെ പുതിയ മെഗാ മാൾ; പ്രതിമാസം വാടക 40 ലക്ഷം, ക്യൂ നിൽക്കുന്നത് ലക്ഷ്വറി ബ്രാൻഡുകള്‍

Latest Videos

undefined

വിസ ഫീസും ആരോഗ്യ സർചാർജും വർധിപ്പിക്കുമെന്ന് ജൂലൈയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ യുകെയിലേക്ക് വരുന്ന കുടിയേറ്റക്കാർക്കുള്ള നിരക്കുകൾ വർദ്ധിപ്പിക്കുമെന്നും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് (ഐഎച്ച്എസ്) എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒട്ടുമിക്ക ജോലിയുടെയും സന്ദർശന വിസകളുടെയും ഫീസിൽ 15% വർധനയും മുൻഗണനാ വിസകൾ, പഠന വിസകൾ, സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ഫീസിൽ കുറഞ്ഞത് 20% വർധനയും ഉണ്ടാകുമെന്ന് ഹോം ഓഫീസ് അറിയിച്ചു.

മിക്ക വിസ വിഭാഗങ്ങളിലും ഫീസ് വർധന ബാധകമാണ്. ഹെൽത്ത് ആന്റ് കെയർ വിസകൾ, ബ്രിട്ടീഷ് പൗരനായി രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷകൾ, ആറ് മാസം മുതൽ പത്ത് വർഷം വരെ കാലയളവുള്ള വിസകൾക്കുള്ള ഫീസ്, എൻട്രി ക്ലിയറൻസിനുള്ള ഫീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!