ഉദ്യോഗ് ആധാറിനെ കുറിച്ച് എത്ര പേർക്ക് അറിയാം. എന്തിനുവേണ്ടിയാണ് ഉദ്യോഗ് ആധാർ? ഉദ്യോഗ് ആധാറിനെയും അത് നൽകുന്ന നേട്ടങ്ങളെയും കുറിച്ചറിയാം
ഇന്ത്യയിലെ തിരിച്ചറിയൽ രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്ന് ആധാർ കാർഡ്. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കും ആധാർ ആധാർ കാർഡ് ഉണ്ടാകും. എന്നാൽ ഉദ്യോഗ് ആധാറിനെ കുറിച്ച് എത്ര പേർക്ക് അറിയാം. എന്തിനുവേണ്ടിയാണ് ഉദ്യോഗ് ആധാർ? ഉദ്യോഗ് ആധാറിനെയും അത് നൽകുന്ന നേട്ടങ്ങളെയും കുറിച്ചറിയാമോ?
ഉദ്യോഗ് ആധാർ?
undefined
രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) നൽകുന്ന ഒരു സവിശേഷ ഐഡന്റിഫിക്കേഷൻ നമ്പറാണ് ഉദ്യോഗ് ആധാർ. പിന്നീട ഇത് ഉദ്യം എന്നാക്കി മാറ്റി. പുതിയ എംഎസ്‌എംഇകൾ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഉദ്യം സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. ലളിതമായി പറഞ്ഞാൽ, ഇത് എംഎസ്എംഇയ്ക്കുള്ള ആധാറിന് സമാനമായ ഒരു തിരിച്ചറിയൽ സംവിധാനമാണ്.
ALSO READ: നവരാത്രി പൂജയ്ക്ക് എത്ര ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും? അവധികള്‍ ഇങ്ങനെ
ഉദ്യോഗ് ആധാർ കാർഡ് എങ്ങനെ ലഭിക്കും?
ഉദ്യോഗ് ആധാർ കാർഡിനായി അപേക്ഷിക്കുന്നതിന് മുൻപ് തീർച്ചയായും ആധാർ കാർഡ് ഉണ്ടാകേണ്ടത് നിർബന്ധമാണ്. ആധാർ കാർഡ് ഇനിയും ലഭിച്ചിട്ടില്ലെങ്കിൽ ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിച്ച് അതിന് അപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്
ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ നൽകുക
ഒടിപി (വൺ ടൈം പാസ്‌വേഡ്) ജനറേറ്റ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക
ഒടിപി നൽകുക.
ഒരു അപേക്ഷയുടെ പേജ് ലഭിക്കും.
ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ഡാറ്റ വീണ്ടും പരിശോധിക്കുക
പരിശോധിച്ച് ഉറപ്പ് വരുത്തിയെങ്കിൽ 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് മറ്റൊരു ഒടിപി ലഭിക്കും
ഒടിപി നൽകിയ ശേഷം, ആപ്ലിക്കേഷൻ പൂർത്തിയാക്കാൻ അവസാനത്തെ 'സമർപ്പിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം