അപ്രതീക്ഷിതമായി യാത്രാവേളയിൽ ഉണ്ടാകുന്ന സംഭവങ്ങൾകൊണ്ട് സാമ്പത്തിക നഷ്ടം ഉണ്ടായാൽ എന്തുചെയ്യും? യാത്ര പ്ലാൻ ചെയ്യുന്നതോടൊപ്പം ഇൻഷുറൻസ് എടുക്കൂ
കൊവിഡിന്റെ ആഘാതം കുറഞ്ഞതോടുകൂടി ടൂറിസം വീണ്ടും പച്ചപിടിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒമ്പത് മാസങ്ങളിൽ ഇന്ത്യക്കാർ ചെലവഴിച്ചത് 10 ബില്യൺ ഡോളർ ആണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ കണക്കുകൾ പ്രകാരം, വിദേശ യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 137 ശതമാനം വർദ്ധിച്ചു, 2021 ൽ വെറും 7.1 ദശലക്ഷം ആയതിൽ നിന്നും ഇത് 18 ദശലക്ഷമായി ഉയർന്നു.
ജോലി തേടി മാത്രമല്ല ആളുകൾ വിദേശത്തേക്ക് യാത്ര ചെയ്തത്. പഠനത്തിനായും ചികിത്സയ്ക്കായും വിനോദത്തിനായും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നീ കാരണങ്ങളാൽ കൂടുതൽ ഇന്ത്യക്കാർ വിദേശ യാത്ര നടത്തി. യാത്ര ചെലവുകൾ ഭീമമായിരുന്നിട്ടും ആളുകൾ യാത്രകൾ ഇഷ്ടപ്പെടുന്നു. എന്നാൽ മാന്ദ്യവും പിരിച്ചുവിടലുകളും തൊഴിലില്ലായ്മയും വരുമാന അരക്ഷിതാവസ്ഥയും കണക്കിലെടുക്കുമ്പോൾ, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ കൂടുതൽ പ്രതിസന്ധി നേരിട്ടേക്കാം. ഈ സാഹചര്യത്തിലാണ് ഒരു ട്രാവൽ ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിക്കുന്നത് ഒരു ആഡംബരത്തെക്കാളുപരി ഒരു ആവശ്യമായി തീരുന്നത്.
undefined
ALSO READ: 60-ന് മുകളിൽ പ്രായമുള്ളവരാണോ? കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ
യാത്ര പ്ലാൻ ചെയ്ത ശേഷം പ്രതീക്ഷിക്കാത്ത എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ സാമ്പത്തിക പരിരക്ഷ തേടാൻ ഇത് ഉപകരിക്കും. എന്തുകൊണ്ട് ട്രാവൽ ഇൻഷുറൻസ് പോളിസികൾ എടുക്കേണ്ടത് അത്യാവശ്യമാകുന്നു എന്നുള്ളതിന്റെ കാരണങ്ങൾ ഇതാ.
അടിയന്തിര ആരോഗ്യ പ്രശ്നങ്ങൾ
വിദേശ രാജ്യങ്ങളിൽ ചികിത്സാ ചെലവ് ഇന്ത്യയേക്കാൾ വളരെ കൂടുതലാണ്. അതിനാൽ ചികത്സ ചെലവ് മുഴുവൻ സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുക എന്നുള്ളത് പ്രായോഗികമല്ല. അടിയന്തിര ആരോഗ്യ പ്രശ്നങ്ങൾ കാരണം ഉണ്ടാകുന്ന ചെലവിന് ഇൻഷുറൻസ് കവറേജ് ലഭിക്കും.
സാധനങ്ങൾ നഷ്ടപ്പെട്ടാൽ :
വിമാനക്കമ്പനികൾ ലഗേജ് തെറ്റായി വെക്കുന്നത് കാരണമോ മോഷണം കാരണമോ ബാഗ് നഷ്ടപ്പെട്ടാൽ സാമ്പത്തിക നഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് പരിരക്ഷ ലഭിക്കും.
ട്രിപ്പ് റദ്ദാക്കുകയോ കാലതാമസം ഉണ്ടാകുകയോ ചെയ്താൽ
സഞ്ചാരികളുടെ പേടിസ്വപ്‌നങ്ങളിൽ ഒന്നാണ് അവസാന നിമിഷം വിമാനക്കമ്പനികളിൽ നിന്നുള്ള ട്രിപ്പ് റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പ്. അല്ലെങ്കിൽ കാലതാമസം. ഇത് എയർപോർട്ടുകളിൽ മണിക്കൂറുകളോളം ചെലവഴിക്കുന്നതിന് കാരണമാകുന്നു.
പാസ്‌പോർട്ട് നഷ്ടപ്പെടൽ
പാസ്‌പോർട്ട് മിക്ക ആളുകൾക്കും സംഭവിക്കുന്ന കാര്യമാണ്. പോലീസിൽ പരാതിപ്പെടുന്നത് മുതൽ എംബസിയിൽ നിങ്ങളുടെ പാസ്‌പോർട്ടിനായി വീണ്ടും അപേക്ഷിക്കുന്നത് വരെ നിരവധി കാര്യങ്ങൾ പിന്നീട് അഭിമുഖീകരിക്കേണ്ടി വരും. ഈ സമയങ്ങളിൽ ട്രാവൽ ഇൻഷുറൻസ് സഹായകമാകും