2,500 കിലോമീറ്റർ എക്സ്പ്രസ് ഹൈവേകൾ ഉൾപ്പെടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 60,000 കിലോമീറ്റർ ഹൈവേകൾ നിർമ്മിക്കാൻ എൻ എച്ച് എ ഐക്ക് ലക്ഷ്യമുണ്ട്.
ദില്ലി: റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം (MoRTH) അടുത്ത സാമ്പത്തിക വർഷത്തിൽ (FY22) 1.4 ട്രില്യൺ രൂപ ബജറ്റിലൂടെ വകയിരുത്തണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിഹിതത്തേക്കാൾ 40 ശതമാനം കൂടിയ തുകയാണിത്. രാജ്യത്ത് ദേശീയപാത നിർമാണം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുളളതാണ് ആവശ്യം.
91,823 കോടി രൂപയാണ് മന്ത്രാലയത്തിന് കഴിഞ്ഞ സമ്പത്തിക വർഷം ബജറ്റ് വിഹിതമായി അനുവദിച്ചത്, പിന്നീട് ഇത് 1.02 ട്രില്യൺ രൂപയായി ആയി പരിഷ്കരിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ദേശീയപാത അടിസ്ഥാന സൗകര്യ വികസന കോർപ്പറേഷൻ (NHIDCL) എന്നിവയിലൂടെ വലിയതോതിൽ റോഡ് ഗതാഗത രംഗത്ത് വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് മന്ത്രാലയം.
undefined
കഴിഞ്ഞ സാമ്പത്തിക വർഷത്തെ 83,015 കോടി രൂപയിൽ നിന്ന് 91,823.2 കോടി രൂപയായി ബജറ്റ് ഉയർന്നിരുന്നു. 8,808 കോടി രൂപയുടെ ഈ വർധനയിൽ 5,809 കോടി രൂപ ദേശീയപാതകളെ ധനസമ്പാദനം നടത്തിയതിലൂടെ എത്തിയതാണ്.
2,500 കിലോമീറ്റർ എക്സ്പ്രസ് ഹൈവേകൾ ഉൾപ്പെടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 60,000 കിലോമീറ്റർ ഹൈവേകൾ നിർമ്മിക്കാൻ എൻ എച്ച് എ ഐക്ക് ലക്ഷ്യമുണ്ട്. 9,000 കിലോമീറ്റർ സാമ്പത്തിക ഇടനാഴികളും തന്ത്രപരമായ അതിർത്തി റോഡുകളും തീരദേശ റോഡുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. 100 വിനോദസഞ്ചാര കേന്ദ്രങ്ങളും 45 പട്ടണങ്ങളും ദേശീയപാതകളിലൂടെ ബന്ധിപ്പിക്കും.
എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ പ്രോജക്ടുകൾ, അല്ലെങ്കിൽ സർക്കാർ ധനസഹായമുള്ള പ്രോജക്ടുകൾ എന്നിവയുടെ പങ്ക് കഴിഞ്ഞ വർഷം എൻ എച്ച് എ ഐയുടെ മൊത്തം പദ്ധതി വിഹിതത്തിന്റെ 60 ശതമാനമായിരുന്നു. എൻ എച്ച് ഐ ഐ 2020 സാമ്പത്തിക വർഷത്തിൽ 3,979 കിലോമീറ്റർ ദേശീയപാതകളുടെ നിർമ്മാണം പൂർത്തിയാക്കി.