പലിശ കുറച്ച് മത്സരിച്ച് ബാങ്കുകൾ; കാർ വാങ്ങാം ഈ ഫെസ്റ്റിവൽ സീസണിൽ തന്നെ

By Web Team  |  First Published Nov 17, 2023, 7:04 PM IST

ഏത് ബാങ്കിൽ നിന്നും കാർ ലോൺ എടുക്കുന്നതായിരിക്കും നല്ലത്? കുറഞ്ഞ പലിശ,ആകർഷകമായ ഇഎംഐ, ഈടില്ലാത്ത വായ്പ, പെട്ടെന്നുള്ള പ്രോസസ്സിംഗ് എന്നിവ എവിടെയൊക്കെ


രു പുതിയ കാർ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയാണോ? 8.65 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ബാങ്കുകൾ കാർ ലോൺ വാഗ്ദാനം ചെയ്യുന്നത്. ആകർഷകമായ ഇഎംഐ, ഈടില്ലാത്ത വായ്പ, പെട്ടെന്നുള്ള പ്രോസസ്സിംഗ് എന്നിവ പുതിയ ഉപഭോക്താക്കൾക്കായി ബാങ്കുകൾ അവതരിപ്പിക്കുന്നു

പ്രമുഖ വായ്പാ ദാതാക്കളിൽ നിന്നുള്ള ചില കാർ വായ്പാ ഓഫറുകൾ ഇതാ:

Latest Videos

undefined

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഉത്സവ ധമാക്ക കാർ ലോൺ ഓഫർ എന്ന പേരിലാണ് കാർ ലോണുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നത്. 2024 ജനുവരി 31 വരെ പ്രോസസ്സിംഗ് ഫീസ് ഈടാക്കില്ല. 8.65 ശതമാനം മുതലാണ് പലിശ നിരക്ക്. വായ്പയുടെ തിരിച്ചടവ് കാലാവധി 7 വർഷമാണ്. രജിസ്ട്രേഷനും ഇൻഷുറൻസും ഉൾപ്പെടെ, 'ഓൺ-റോഡ് വില' അടിസ്ഥാനമാക്കിയാണ് വായ്പ.'ഓൺ-റോഡ് വിലയുടെ' 90 ശതമാനം വരെ വായ്പ ലഭിക്കും.

ALSO READ: സുരക്ഷിതമല്ലാത്ത വായ്പയെ കുറിച്ച് പരാതി; നിയമങ്ങൾ കൂടുതൽ കർശനമാക്കി ആർബിഐ

എച്ച്ഡിഎഫ്സി ബാങ്ക്:

8.80 ശതമാനം മുതലുള്ള പലിശ നിരക്കിലാണ് എച്ച്ഡിഎഫ്സി ബാങ്ക് വായ്പ നൽകുന്നത്. കാലാവധിയ്ക്ക് മുൻപ് മൊത്തം ലോണും അടച്ചു തീർക്കുന്ന ഫോർക്ലോഷറിന് ഫീസ് ഒന്നും ഈടാക്കില്ല എന്നുള്ളതാണ് മറ്റൊരു ഓഫർ. പ്രീ-ഓൺഡ് കാർ ലോണുകൾ 11.25 ശതമാനം പലിശ നിരക്കിലാണ് ബാങ്ക് വായ്പ നൽകുന്നത്.

ഐസിഐസിഐ ബാങ്ക്:

ഓൺ-റോഡ് വിലയുടെ 100 ശതമാനം വരെയാണ് ഐസിഐസിഐ ബാങ്ക് വായ്പ ലഭ്യമാക്കുക. തിരഞ്ഞെടുത്ത മോഡലുകൾക്ക് 8 വർഷം വരെ തിരിച്ചടവ് കാലാവധിയും ലഭിക്കും. ഒരു കാറിനുള്ള നിലവിലുള്ള ലോണിന്റെ റീഫിനാൻസ്, സൗജന്യമായിരിക്കും. 12 മാസത്തിനുശേഷം മുൻകൂർ പേയ്‌മെന്റ് (ഫോർക്ലോഷർ) ചാർജുകളിൽ ഇളവുമുണ്ട്.

ഫെഡറൽ ബാങ്ക്:

എക്സ്-ഷോറൂം വിലയുടെ 100 ശതമാനം വരെയാണ് ഫെഡറൽ ബാങ്ക് നൽകുക. 84 മാസം വരെയാണ് തിരിച്ചടവ് കാലാവധി. സൗജന്യ വ്യക്തിഗത അപകട ഇൻഷുറൻസും ലഭിക്കും.

click me!